മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കില്ല, ത്രിഭാഷ നയം പിൻവലിച്ച് സർക്കാർ

മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കില്ല. ത്രിഭാഷ നയം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിൻറെ മൂന്നാം ഭാഷാ നയത്തിന് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. മഹാരാഷ്ട്രയിലെ സ്കൂളുകളിൽ അഞ്ചാം തരം വരെ ഹിന്ദി ഭാഷ നിർബന്ധമാക്കിയ ഉത്തരവുകളാണ് റദ്ദാക്കിയത്. ഏപ്രിലിലാണ് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കിയ ആദ്യ ഉത്തരവ് വന്നത്. പ്രതിഷേധം ശക്തമായതോടെ മൂന്നാം ഭാഷ ഹിന്ദി അടക്കം ഏത് ഭാഷയും പരിഗണിക്കാമെന്ന് ഈ മാസം ഉത്തരവ് പുതുക്കി. മുംബൈ കോർപ്പറേഷനിൽ അടക്കം തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ തിരിച്ചടി മുന്നിൽ കണ്ടാണ് സർക്കാർ ഉത്തരവുകൾ റദ്ദാക്കുന്നത്.

ഭാഷാ വിവാദത്തിൽ ഒരുമിച്ച് പ്രതിഷേധിക്കാൻ എംഎൻഎസ് തലവൻ രാജ് താക്കറെയും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും തയ്യാറെടുത്തതോടെയാണ് പെട്ടെന്നുള്ള തീരുമാനം. തെരഞ്ഞെടുപ്പുകളിൽ താക്കറെമാർ ഒന്നിച്ചാൽ തിരിച്ചടിയുണ്ടാവാൻ സാധ്യതയെന്നാണ് ബിജെപി കണക്ക് കൂട്ടൽ. ഭാഷാ പ്രശ്നം പഠിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.

അതേസമയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെ രാഷ്ട്രീയമായി എതിർക്കുന്ന കേരളം പക്ഷെ ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുകയാണ്. പുതിയ മാർഗ്ഗരേഖയിലാണ് ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുന്നത്. ഹിന്ദിയിൽ ആശയവിനിമയത്തിനുള്ള ശേഷി വർധിപ്പിക്കുക ലക്ഷ്യമാണ്. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം തുടങ്ങാനും ആലോചനയുണ്ട്. നിലനിൽ അഞ്ചാം ക്ലാസ് മുതലാണ് ഹിന്ദി പഠനം. ഹിന്ദി വായിക്കാനും സംസാരിക്കാനും പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഹിന്ദി സിനിമകൾ കാണാനും കുട്ടികൾക്ക് അവസരം ഒരുക്കം.

Related Posts

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു
  • March 28, 2026

രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ…

Continue reading
നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
  • March 28, 2026

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ ആയിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളുമായി ഇൻഡിഗോ, ആകാസ, എയർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി