ബിഹാറില്‍ ദളിത് സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ സമ്മതിക്കാതെ ഒരു വിഭാഗം; സംസ്‌കാരം നടത്തിയത് റോഡില്‍; ജാതിയുടെ പേരില്‍ ക്രൂരത

ബിഹാറില്‍ ജാതിയുടെ പേരില്‍ മൃതദേഹത്തോടും കടുത്ത അനാദരവ്. മഹാ ദളിത് വിഭാഗത്തില്‍പ്പെട്ട വയോധികയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകുന്നതിനെ ഒരു വിഭാഗം തടഞ്ഞതോടെ മൃതദേഹം റോഡില്‍ സംസ്‌കരിക്കേണ്ടതായി വന്നു. 91 വയസ്സുള്ള ജപ്കി ദേവിയുടെ മൃതദേഹമാണ് റോഡില്‍ സംസ്‌കരിക്കേണ്ടി വന്നത്. സമീപത്തുള്ള കടയുടമയുടെ നേതൃത്വത്തിലാണ് വഴി തടഞ്ഞത്. തര്‍ക്കത്തിനൊടുവില്‍ പൊലീസ് വന്നെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് ജപ്കി ദേവിയുടെ ബന്ധുക്കളുടെ പരാതി. (91-year-old Mahadalit woman cremated on road in bihar)

ബിഹാറിലെ വൈശാലി ജില്ലയിലെ ഗോരൗള്‍ ബ്ലോക്കിലാണ് സംഭവം നടക്കുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം തങ്ങളുടെ കടയുടെ മുന്നില്‍ക്കൂടി ചുമന്നു പോകുന്നത് അശുദ്ധിയെന്ന് വാദിച്ചാണ് കടയുടമകള്‍ വയോധികയുടെ ബന്ധുക്കളെ തടഞ്ഞത്. പൊതുശ്മശാനത്തില്‍ മൃതദേഹം എത്തിക്കണമെന്നും സംസ്‌കരിക്കണമെന്നും കാലുപിടിച്ച് പറഞ്ഞിട്ടും കടയുടമകള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് വന്നിട്ടും തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാനായില്ല.

ഗത്യന്തരമില്ലാതെ വന്നതോടെയാണ് വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ റോഡില്‍ വച്ച് നടത്തി മൃതദേഹവും റോഡില്‍ സംസ്‌കരിച്ചത്. റോഡിലൂടെ നടന്ന് ശ്മശാനത്തിലൂടെ പോകാനുള്ള അവസരം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ റോഡില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനമെടുക്കേണ്ടി വന്നുവെന്ന് വയോധികയുടെ മകന്‍ സഞ്ജീത് മഞ്ചി പറഞ്ഞു. സംഭവത്തിന്റെ വിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വൈശാലി ജില്ലാ മജിസ്‌ട്രേറ്റ് വര്‍ഷ സിങ് പ്രതികരിച്ചു.

Related Posts

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു
  • March 28, 2026

രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ…

Continue reading
നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
  • March 28, 2026

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ ആയിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളുമായി ഇൻഡിഗോ, ആകാസ, എയർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി