‘ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകം; ഇത് എന്ത് തരം നീതി?’ രാഹുൽ ഗാന്ധി

ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുൽ ഗാന്ധി. മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ്ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചുിരുന്നു.

“ബലാത്സംഗം ചെയ്തവർക്ക് ജാമ്യം, അതിജീവിച്ചവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുക – ഇത് എന്ത് നീതിയാണ്?” ഇത്തരം നടപടികൾ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം തകർക്കും” രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവ​​ദിച്ചത്. സേംഗറിന്റെ അപ്പീൽ ജനുവരി 16ന് ഹൈക്കോടതി പരി​ഗണിക്കും.

ഇരയുടെ വീടിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരരുതെന്നും അവളെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നും ഹൈക്കോടതി സേംഗറിനോട് നിർദ്ദേശിച്ചു. 2017നാണ് രാജ്യത്തെ നടുക്കിയ കേസ് നടന്നത്. 2017 ജൂൺ 11-നും 20-നുമിടയിൽ സേംഗർ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയും പിന്നീട് 60,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തെന്നാണ് കേസ്. 2019ൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിലെ വിചാരണ കോടതിയിൽ നിന്ന് കേസ് ഡൽഹിയിലേക്ക് മാറ്റിയിരുന്നു.

Related Posts

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു
  • March 28, 2026

രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ…

Continue reading
നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
  • March 28, 2026

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ ആയിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളുമായി ഇൻഡിഗോ, ആകാസ, എയർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി