കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം

തെങ്ങുകളും കേരകര്‍ഷകരും കേരളത്തിന്റെ അടയാളങ്ങളാണ്. പുതുതലമുറ കൃഷിയില്‍ നിന്ന് അകലുമ്പോഴും കൃഷിയ്ക്ക് പലവിധ വെല്ലുവിളി നേരിടേണ്ടി വരുമ്പോഴും കേരകര്‍ഷകര്‍ക്ക് താങ്ങും ശക്തമായ പിന്തുണയും നല്‍കുന്ന ഫെഡറേഷനാണ് കേരഫെഡ്. കേരകര്‍ഷകര്‍ക്കായി കേരഫെഡ് ചെയ്യുന്ന സേവനങ്ങളും ചുമതലകളും വിപണിയിലിറക്കുന്ന ഉത്പ്പന്നങ്ങളും എന്തെല്ലാമെന്ന് വിശദമായി അറിയാം… (KeraFed Largest producer of coconut oil in India)

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ്. (കേരഫെഡ്)സഹകരണ നിയമപ്രകാരം 1987-ല്‍രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന കേരകര്‍ഷകരുടെ അപെക്‌സ് ഫെഡറേഷനാണ്. നാളികേര കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാര്‍ഷിക/മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങളുടെ APEX സ്ഥാപനമായിട്ടാണ് കേരഫെഡ് പ്രവര്‍ത്തിക്കുന്നത്. കേരഫെഡ് കേരളത്തിലെ കേരകര്‍ഷകരില്‍ നിന്നും നാളികേരവും കൊപ്രയും സംഭരിക്കുന്ന ചുമതല ഏറ്റെടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ നേരിട്ട് ഇടപെടുന്നതിനും മധ്യവര്‍ത്തികളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാനും വിപണിയിലുണ്ടാവുന്ന ആനുകൂല്യം ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്.

കര്‍ഷകന് നിലവില്‍ കേരഫെഡ് മാത്രമാണ് കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണ ഏജന്റ്‌റായി പ്രവര്‍ത്തിച്ചു വരുന്നത്. 2021 മുതല്‍ നാളിതുവരെ 100 കോടിയിലധികം രൂപ ഇതിനായി കേരഫെഡ് ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലുള്ള നാളികേര FPO,FPC-കളെയും, കൃഷികൂട്ടങ്ങളെയും, ഫെഡറേഷനുകളെയും സംഘടിപ്പിച്ചു കേരളത്തില്‍ ഗുണനിലവാരമുള്ള നാളികേര ഉല്‍പ്പാദനത്തിനും നാളികേര കൃഷി വ്യാപിപ്പിക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പും, കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡുമായി സഹകരിച്ചുകോഴിക്കോട് ജില്ലയില്‍ ഒരു പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ KERAFED സ്വീകരിച്ചു വരുന്നു.

Advertisement

കേരഫെഡിന് നിലവില്‍ രണ്ടു ഫാക്ടറികളാണ് ഉള്ളത്. ഒരെണ്ണം കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയിലും രണ്ടാമത്തേത് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലും സ്ഥിതിചെയ്യുന്നു. കേരഫെഡിന്റെ ആസ്ഥാനം തിരുവന്തപുരത്താണ്. കൂടാതെ മൂന്നു റീജിയണല്‍ ഓഫീസുകളും 4 stock point-കളും പ്രവര്‍ത്തിച്ചുവരുന്നു. പ്രതിദിനം 250 വെളിച്ചെണ്ണ MT സ്ഥാപിതശേഷിയുള്ള ഉല്പാദനയൂണിറ്റ് കരുനാഗപ്പള്ളിയിലും 45 MT സ്ഥാപിതശേഷിയുള്ള യൂണിറ്റ് നടുവണ്ണൂരിലും പ്രവര്‍ത്തിച്ചുവരുന്നു. ‘കേര’ ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്ന വെളിച്ചെണ്ണയ്ക്ക് പുറമേ, നാളികേരത്തില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേങ്ങാപീര (desiccated coconut), തേങ്ങാപാല്‍പൊടി (Coconut milk powder), ‘കേരജംകേശാമൃത് എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്ന ഹെയര്‍ഓയിലും കേരഫെഡ് ഉത്പാദിപ്പിച്ചവരുന്നു

Related Posts

ഒരു കോടി ആരുടെ കൈകളിലേക്ക്? കാരുണ്യ KR 709 ലോട്ടറി ഫലം ഇന്ന്
  • June 7, 2025

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-709 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്…

Continue reading
സ്വര്‍ണവില 73,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കുകള്‍ അറിയാം
  • June 6, 2025

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമാണ്. ഇന്നലെയാണ് സ്വര്‍ണവില 73000 കടന്നത്. വില കുതിച്ചുയരുകയാണെങ്കിലും പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വിപണികള്‍ സജീവമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം