ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നോട്ടില്ല,വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി തുടരും:തോമസ് ഐസക്

ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു,എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ് തോമസ് ഐസക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ഓഗസ്റ്റ് 11 ന് റാന്നി സെന്‍റ് തോമസ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. സർക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നത്.

മൈഗ്രേഷൻ കോൺക്ലേവിൽ തുടങ്ങി ജോബ് സ്റ്റേഷനുകൾ വരെ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയിൽ മാത്രം തുടങ്ങിയ തൊഴിൽദാന പദ്ധതി ഏറെ ചർച്ചയായിരുന്നു. ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ് ഐസക്കും കൂട്ടരും. ഒരുവർഷത്തിനുള്ളിൽ അയ്യായിരം യുവാക്കൾക്ക് തൊഴിൽനൽകുക ലക്ഷ്യം.  

ഇതുവരെ 666 പേർക്ക് വിജ്‍ഞാന പത്തനംതിട്ട വഴി തൊഴിൽനൽകിയെന്ന് സംഘാടകർ പറഞ്ഞു. ഓഗസ്റ്റ് 11 ന് റാന്നിയിൽ നടക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാൻ നോളജ് മിഷന്‍റെ DWMS  എന്ന പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്തായാലും തൊഴിൽദാന പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ടുപോകുമ്പോൾ അത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുമാണോ എന്ന രാഷ്ട്രീയ ചർച്ചയും സജീവമാകുന്നു.

  • Related Posts

    വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുമായി ആദ്യ ജയം സ്വന്തമാക്കി ബംഗളുരു
    • February 15, 2025

    വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ആവേശ വിജയം. ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് ബംഗളുരു തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ട് വെച്ച 202 വിജയലക്ഷ്യം ഒമ്പത്…

    Continue reading
    ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് ആവർത്തിച്ച് ഇന്ത്യ; എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി
    • February 15, 2025

    മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് ആവർത്തിച്ച് ഇന്ത്യ. നേരത്തെ ഈ ആവശ്യം യു എസ് തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ കൈമാറാൻ ഉള്ള എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി. ഗുണ്ടാനേതാക്കളായ അൻമോൾ ബിഷ്‌ണോയി, ഗോൾഡി…

    Continue reading

    You Missed

    വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുമായി ആദ്യ ജയം സ്വന്തമാക്കി ബംഗളുരു

    വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുമായി ആദ്യ ജയം സ്വന്തമാക്കി ബംഗളുരു

    ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് ആവർത്തിച്ച് ഇന്ത്യ; എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി

    ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് ആവർത്തിച്ച് ഇന്ത്യ; എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി

    മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ; ‘കുംഭ്’ എന്ന് പേരുമിട്ട് മാതാപിതാക്കൾ

    മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ; ‘കുംഭ്’ എന്ന് പേരുമിട്ട് മാതാപിതാക്കൾ

    ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

    ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

    കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്

    കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്

    മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

    മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും