ഫുൾ എ പ്ലസ് നേടിയിട്ടും വീട്ടിലിരിക്കേണ്ട ഗതികേട്; ഹസ്നയെ പോലെ ഒരുപാട് പേർ, പ്രതിഷേധം ശക്തം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ എസ്എസ്എൽസി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികൾ പോലും വീട്ടിലിരിക്കേണ്ട ഗതികേടില്‍. മുഴുവന്‍ എ പ്ലസ് നേടിയവര്‍ പോലും ക്ലാസിന് പുറത്താണ്. ഫുള്‍ എ പ്ലസ് നേടിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹസ്നയെ പോലെ ഇനി എന്ത് എന്ന് ചിന്തിച്ച് അഡ്മിഷൻ ലഭിക്കാത്ത ഒരുപാട് വിദ്യാര്‍ത്ഥികളുണ്ട്. ഹസ്ന അപേക്ഷിച്ചത് പത്ത് സ്കൂളുകളിലാണ്.

സാമ്പത്തിക ബാധ്യത കാരണം ബദല്‍ മാര്‍ഗം തേടാനാകില്ലെന്ന് രക്ഷിതാക്കളും വേദനയോടെ പറയുന്നു. ചാലപ്പുറം ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ ഹസ്ന എന്ന കുട്ടിയാണ് ഇന്ന് പ്ലസ് വൺ ക്ലാസ് തുടങ്ങുമ്പോൾ വീട്ടിലിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോഴും മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല.

അതിശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്‍ററി പ്രവേശന നടപടികൾ ജൂലൈ രണ്ടിന് ആരംഭിക്കും. സ്പോർട്സ് ക്വാട്ട, എയ്ഡഡ് സ്‌കൂൾ ക്വാട്ട പ്രവേശനം ജൂലൈ ഒന്നിന് മുൻപ് പൂർത്തിയാകും. പ്ലസ് വണ്‍ അഡ്മിഷൻ കിട്ടാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂളിന് പുറത്ത് പ്ലക്കാര്‍ഡുമായി ഇന്ന് പ്രതിഷേധിക്കുന്നുണ്ട്. എസ്എഫ്എയുടെ സമരവും ഇന്നാണ്. 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്. 2023 ൽ ജൂലൈ 5 നും 2022 ൽ ഓഗസ്റ്റ് 25 നുമാണ് ക്ലാസുകൾ തുടങ്ങിയിരുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് സമയത്ത് അഡ്മിഷൻ ലഭിക്കുന്നതാണ്. അതും വളരെവേഗം പൂർത്തിയാക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

  • Related Posts

    പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
    • March 4, 2026

    സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

    Continue reading
    20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
    • February 21, 2026

    20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

    ‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

    വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

    വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും; ഒഴിവാക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം തള്ളി

    ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

    ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

    ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

    ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

    മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

    മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

    പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

    പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്