സംസ്ഥാന സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നതെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട്ടിലെ ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വയനാട് സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത്.സമാന ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ ഏകോപനം ഉണ്ടാകണമെന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്നും വിഡി സതീശൻ പറഞ്ഞു.