ടിപികേസ് പ്രതികൾക്ക് ശിക്ഷഇളവിന് നീക്കമില്ലെന്ന് സ്പീക്കര്‍ 

ടിപികേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.പ്രതികൾക്ക് ശിക്ഷ ഇളവ് നല്കാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി.സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു.ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്,  അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്.. പ്രതിപക്ഷം  ശക്തമായി എതിർപ്പ് ഉന്നയിച്ചു.ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി  കത്തു  പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.സര്‍ക്കാരിന്  ഭയം ആണെന്നും അദ്ദേഹം പറഞ്ഞു.സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തർക്കത്തിന1ടുവില്‍ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി..ശിക്ഷ  ഇളവില്ലെന്ന്  പറയേണ്ടത് സ്പീക്കറല്ല, , മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ  നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

ടിപി കേസ് പ്രതികൾക്ക് ജയിലിൽ പോലും അനർഹ പരിഗണന കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.ജയിൽ ഭക്ഷണത്തിന്‍റെ  മെന്യു തീരുമാനിക്കുന്നത് അവരാണ്
പരോൾ വിവരം ചോദിച്ച് അഞ്ച് മാസമായിട്ടും കെകെ രമക്ക് ആഭ്യന്തര വകുപ്പ് മറുപടി നൽകിയില്ല.പ്രതികളെ സിപിഎമ്മിന് ഭയമാണ്.ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് പ്രതികൾ ജയിലിൽ കഴിയുന്നത്.സിപിഎമ്മിനെ പ്രതികൾ ബ്ലാക്മെയ്ൽ ചെയ്യുകയാണ് .ഗവർണ്ണർക്ക് ഇന്ന്  കെക രമ പരാതി നൽകും.ടിപി കേസ് പ്രതികൾക് ശിക്ഷ ഇളവ് നൽകരുത് എന്ന് രമ ആവശ്യപ്പെടും

  • Related Posts

    കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്
    • January 9, 2025

    കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്.നിരക്ക് വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന എന്ന് പിഎംഎ സലാം ട്വന്റ്യൂഫോറിനോട്.സംസ്ഥാന സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. (League says that there is a big…

    Continue reading
    ‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
    • January 9, 2025

    സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്. വിസ്മയ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്

    കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്

    ഫുട്ബോളിലെ മൂന്നാം കണ്ണ്, വീഡിയോ അസിസ്റ്റന്റ് റഫറിയെ കാത്ത് ഇന്ത്യ

    ഫുട്ബോളിലെ മൂന്നാം കണ്ണ്, വീഡിയോ അസിസ്റ്റന്റ് റഫറിയെ കാത്ത് ഇന്ത്യ

    എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

    എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

    ഹൃദയാഘാതം: തൃശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

    ഹൃദയാഘാതം: തൃശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു