നടൻ ടി പി മാധവൻ അന്തരിച്ചു

എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവൻ. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിദ്വാറിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ടി പി മാധവന് ആരോ​ഗ്യപ്രശ്നമുണ്ടാകുന്നത്. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ താമസിക്കുന്നതിനിടെ, സുഹൃത്തുക്കൾ ചേർന്ന് ആദ്ദേഹത്തെ ​ഗാന്ധിഭവനിൽ കൊണ്ടാക്കുക ആയിരുന്നു. 

1935 നവംബർ 7ന് തിരുവനന്തപുരത്ത് ആയിരുന്നു ടി പി മാധവൻ ജനിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പത്രപ്രവർത്തകനായിട്ടായിരുന്നു കരിയർ തുടങ്ങിയത്. നടൻ മധുവുമായുള്ള സൗഹൃദം നാടകത്തിലേക്കും സിനിമയിലേക്കും മാധവനെ എത്തിക്കുക്ക ആയിരുന്നു. നാല്പതാമത്തെ വയസിൽ ആയിരുന്നു അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്. 1975ൽ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്‌നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു. 

Related Posts

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
  • February 21, 2026

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

Continue reading
നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി
  • February 21, 2026

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. (supreme court…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി

ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി

മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുന്നു; പൊതുവേദിയിൽ എത്തി ബെഞ്ചമിൻ നെതന്യാഹു

മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുന്നു; പൊതുവേദിയിൽ എത്തി ബെഞ്ചമിൻ നെതന്യാഹു

റിയാദിലെ യു എസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

റിയാദിലെ യു എസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, അർത്ഥവത്തായ ചർച്ചകളിലേക്ക് മാറണം’; പാകിസ്താൻ പ്രസിഡൻറ്

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, അർത്ഥവത്തായ ചർച്ചകളിലേക്ക് മാറണം’; പാകിസ്താൻ പ്രസിഡൻറ്

ആലപ്പുഴയിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു

ആലപ്പുഴയിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു