‘നിലവിൽ 23 വയസുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂ, അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും’; മന്ത്രി എം.ലിജു

മദ്യത്തിനുള്ള പ്രായ പരിധിയിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എം ലിജു. നിലവിൽ 23 വയസ്സുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയുള്ളു. അതുമായി ബന്ധപ്പെട്ട് ചില ആലോചനകൾ നടക്കുന്നു. അത് ലംഘിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിലും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. നാളെ വിൽപ്പനയ്ക്ക് സാധ്യത ഉണ്ടേൽ അതിനുള്ള നികുതി നിരക്കാണ് പറഞ്ഞത്. മദ്യം വിൽക്കണമെങ്കിൽ ലേബൽ രജിസ്ട്രേഷനും ബ്രാൻഡ് രജിസ്ട്രേഷനും ശേഷം എക്സൈസ് ആണ് അനുമതി നൽക്കേണ്ടത്. മിലിട്ടറി ക്യാന്റീൻ ഉൾപ്പടെ എവിടെയാണേലും മദ്യം വിൽക്കണമെങ്കിൽ എക്‌സൈസ് വകുപ്പിന്റെ അനുമതി വേണം. ഫിനാൻസ് ബില്ലിലെ ക്ളോസുകൾ നിലവിൽ വരണമെങ്കിൽ മദ്യ നയം വരണം പിന്നാലെ നോട്ടിഫിക്കേഷനും വരണമെന്നും എം ലിജു വ്യക്തമാക്കി.

മദ്യ നയവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഇത് സംബന്ധിച്ച തർക്കങ്ങൾ ഇല്ല. ബജറ്റ് ഒരു ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ആണ്. വി എം സുധീരന് ആശങ്ക പറയാം. ഞങ്ങളുടെ പാർട്ടിയിൽ അഭിപ്രായം ആർക്കും പറയാം. സിപിഐഎമ്മിനെ പോലെ പിണറായി വിജയൻ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന് കരുതുന്നവരല്ല. ഞങ്ങളുടെ പാർട്ടിയിൽ ഏകഛത്രാതിപതികളില്ല. ഞങ്ങൾക്ക് ‘Yes Boss’ കൾച്ചർ ഇല്ല.

കേരള ബാങ്ക്, അവധാനതയോടെ പ്രത്യാഘാതങ്ങൾ നോക്കി മാത്രമേ മുന്നോട്ടു പോകാൻ കഴിയു.1,29,000 കോടിയുടെ ബിസിനസ് നടക്കുന്ന അപക്സ് ബോഡിയാണ്. കേക്ക് മുറിക്കുന്നത് പോലെ തീരുമാനം എടുക്കാൻ കഴിയില്ല. കേരള ബാങ്ക് രൂപീകരിച്ച തീരുമാനം, ത്രീ ടയർ സിസ്റ്റമായിരുന്നു സഹകര ബാങ്കുകളുടെ ഘടന. അതിനെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. തെറ്റായിരുന്നുവെന്ന് അന്നു തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. പക്ഷെ നിലവിൽ സാമ്പത്തിക കാര്യങ്ങൾ കൂടി നോക്കിയേ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.
  • August 17, 2026

കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും മാറ്റാർക്കുമില്ലാത്ത പ്രത്യേകത എന്തുകൊണ്ടാണ് ഇവർക്കെന്നും ഹൈക്കോടതിയുടെ വിമർശനം. അഴിമതി നിയമന നിരോധന…

Continue reading
‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി
  • August 17, 2026

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകും.കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് UDF…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി