‘മുനമ്പം ഭൂമിതര്‍ക്കം സമവായത്തിലൂടെ പരിഹരിക്കണം; കുടിയിറക്കാന്‍ പാടില്ല’; കൊടിക്കുന്നില്‍ സുരേഷ്

മുനമ്പം ഭൂമിതര്‍ക്കം സമവായത്തിലൂടെ പരിഹരിക്കണമെന്നും മുനമ്പം നിവാസികളെ കുടിയിറക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

വഖഫ് നിയമഭേഗതി ബില്ല് പരിഗണിക്കുന്ന ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കണ്ട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ ഒട്ടു സുതാര്യമായ രീതിയിലല്ല ഈ കമ്മറ്റി നടത്തുന്നതെന്നും ഇതില്‍ ഒരുപാട് ആക്ഷേപങ്ങള്‍ പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം പറയുന്നത് കേള്‍ക്കാന്‍ ചെയര്‍മാന്‍ തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ പരാതികളാണ് ജെപിസിയിലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. യുഡിഎഫ് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമാണ് ചേലക്കര. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത്. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുകയാണ് വെക്കേണ്ടത്.ഭരണ വിരുദ്ധവികാരം ശക്തമായത് കൂടി ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയാന്‍ കാരണമായി. വയനാട് വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തിയാകും യുഡിഎഫ് നീക്കങ്ങള്‍ – അദ്ദേഹം വിശദമാക്കി.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി