ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടരുതെന്ന് ആവശ്യം: നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

ഇന്ന് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിയിച്ചിരിക്കെയാണ് നീക്കം

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും സസ്പെൻസ്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. രണ്ടരയ്ക്ക് മുൻപ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനാണ് ശ്രമം. എന്നാൽ ഇദ്ദേഹത്തിൻ്റെ ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. എന്നാൽ ഉച്ചക്ക് ശേഷം ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം.

സൈബി ജോസ് കിടങ്ങൂരാണ് കേസിൽ സജിമോൻ പാറയിലിന് വേണ്ടി ഹാജരാകുന്നത്. അദ്ദേഹത്തോട് അത്യാവശ്യമുണ്ടെങ്കിൽ ചേംബറിലേക്ക് വരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് നി‍ർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇവ‍ർ ചേംബറിലേക്ക് പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.  

ഇന്ന് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിയിച്ചിരിക്കെയാണ് സജിമോൻ്റെ നീക്കം. സജി മോൻ പാറയിലിന്റെ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. റിപ്പോർട്ട് 19ാം തീയതി പുറത്തുവിടാമെന്നാണ് ഹൈക്കോടതി സർക്കാരിന് സമയം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടാൻ സംസ്ഥാന സാംസ്കാരിക വകുപ്പ് തീരുമാനിച്ചത്. ഈ അവസാന നിമിഷത്തിലാണ് സജിമോൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അതേസമയം നടി ര‌‌ഞ്ജിനിയും ദ്രുതഗതിയിൽ നീക്കം തുടങ്ങി. റിട്ട് ഹർജിയുമായി ഇന്ന് തന്നെ സിംഗിൾ ബെഞ്ചിനെ സമീപിക്കാനാണ് ശ്രമം.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. റിപ്പോർട്ടിലെ 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. 2017 ജൂലായ് ഒന്നിനാണ് മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടരവർഷത്തിന് ശേഷം 2019 ഡിസംബർ 31ന് റിപ്പോർട്ട് സർക്കാരിന് കൈമാറി.

  • Related Posts

    പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
    • March 4, 2026

    സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

    Continue reading
    20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
    • February 21, 2026

    20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

    Continue reading

    You Missed

    സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

    സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

    ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

    ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

    ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

    ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

    എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

    എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

    സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

    സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

    രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

    രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും