വയനാട് തിരച്ചിൽ 10-ാം നാൾ; എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, പ്രധാനമന്ത്രി ശനിയാഴ്ച എത്തും

ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിൽ പ്രതീക്ഷവച്ച് കേരളം

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും കൈകോർത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദ‍ര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും. ബെയ് ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്, കാലാവസ്ഥസ്ഥിതി അനുസരിച്ചാണ് ഷെഡ്യൂളിൽ ഇനിയും മാറ്റമുണ്ടായേക്കാം.

  • Related Posts

    പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
    • March 4, 2026

    സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

    Continue reading
    20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
    • February 21, 2026

    20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

    Continue reading

    You Missed

    കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

    കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

    ‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍

    ‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍

    അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം

    അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം

    ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

    ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

    നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

    നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

    വിമത കൺവെൻഷനിലെ വിമർശനത്തിന് പിന്നാലെ പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്

    വിമത കൺവെൻഷനിലെ വിമർശനത്തിന് പിന്നാലെ പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്