മണ്ണിടിച്ചിൽ ജാഗ്രത വേണം, 7 ജില്ലകളിൽ ഇടിമിന്നലോടെ മഴയും 40 കി.മി വേഗതയിൽ കാറ്റും;

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴയത്തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.  താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നൽ അപകടകാരികളാണ്, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

  • Related Posts

    ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
    • March 26, 2026

    ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

    Continue reading
    വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
    • March 24, 2026

    വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

    Continue reading

    You Missed

    അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

    അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

    പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

    പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

    പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

    പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

    നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

    നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

    ‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

    ‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

    ‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

    ‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി