അർദ്ധരാത്രി ആംബുലൻസ് വിളിച്ചു, ‘പരിക്കേറ്റവരെ’ കയറ്റി; പിന്നാലെ എത്താമെന്ന് പറഞ്ഞ് കാറിൽ കയറിയവരെ കണ്ടില്ല

രണ്ട് പേരെ ആബുംലൻസിൽ കയറ്റിയ ശേഷം തങ്ങൾ പിന്നാലെ എത്താമെന്നാണ് സംഘം ആംബുലൻസ് ഡ്രൈവറോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അങ്ങനെയല്ലെന്ന് മനസിലായത്. 

ഇറിഡിയം നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. തൃശ്ശൂർ കയ്പമംഗലത്താണ് നടുക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം, ആംബുലൻസിൽ കയറ്റിവിട്ട ശേഷം പ്രതികൾ മുങ്ങി. കണ്ണൂർ സ്വദേശികളായ കൊലയാളി സംഘത്തിനായി തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അതിക്രൂരമായ കൊലപാതകത്തിന് തൃശ്ശൂർ സാക്ഷിയായത്. കോയമ്പത്തൂർ സ്വദേശിയായ 40കാരൻ അരുൺ, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തിൽപ്പെട്ടെന്നും വഴിയിൽ കിടക്കുകയാണെന്നും പറഞ്ഞ് ഒരു ഫോൺ കോൾ തൃശ്ശൂരിലെ ആംബുലൻസ് ഡ്രൈവർക്ക് എത്തി. അതിവേഗമെത്തിയ ഡ്രൈവർ കാണുന്നത് റോഡിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത്. സമീപത്തെ കാറിൽ പരിക്കേറ്റ ശശാങ്കൻ 
ഉൾപ്പെടെ നാല് പേരുമുണ്ടായിരുന്നു.

അരുണിനെയും ശശാങ്കനെയും ആംബുലൻസിൽ കയറ്റുിയ ശേഷം തങ്ങൾ പിന്നാലെ എത്താമെന്ന് കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം ആംബുലൻസ് ഡ്രൈവറെ വിശ്വസിപ്പിച്ചു. ചീറിപ്പാഞ്ഞ് ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയിലെത്തിയപ്പോൾ തന്നെ അരുണിന്‍റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്പോഴാണ് നടന്ന കാര്യങ്ങൾ സുഹൃത്ത് ശശാങ്കൻ വെളിപ്പെടുത്തുന്നത്. സംഭവം ഇങ്ങനെ.

“കണ്ണൂർ സ്വദേശിയായ സാദിഖിന് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് താനും അരുണും ചേർന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എറിഡിയം വീട്ടിൽ വച്ചാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പ് മനസിലായ കണ്ണൂരിലെ സാദിഖും സംഘവും അരുണിനെയും ശശാങ്കനെയും തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലേക്ക് വിളിച്ചുവരുത്തി. കാറിൽ ബലമായി പിടിച്ചുകയറ്റി. തുടർന്ന് സമീപത്തെ എസ്റ്റേറ്റിലെത്തിച്ച് അതിക്രൂരമായി തല്ലിച്ചതച്ചു. അരുണ്‍ മരിച്ചെന്ന് മനസ്സിലായതോടെ കൈപ്പമംഗലത്തെത്തിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റിവിടുകയായിരുന്നത്രെ”

  • Related Posts

    ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
    • March 31, 2026

    സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

    Continue reading
    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
    • March 31, 2026

    നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

    Continue reading

    You Missed

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി