ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്ന് കെ സുരേന്ദ്രന്‍, ‘ഭക്തരുടെ പ്രക്ഷോഭത്തെ പിന്തുണക്കും’

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയം.ഓൺലൈൻ രജിസ്ട്രേഷൻ മാത്രം എന്നത് അശാസ്ത്രീയം

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ,സുരേന്ദ്രന്‍ പറഞ്ഞു. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് സുപ്രീം കോടതി ഉത്തരവിന്‍റെ മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം.

ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്. സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം ചെയ്യാനുള്ള തീരുമാനമാണ്. ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. അടിയന്തരമായി തീരുമാനം പിൻവലിക്കണം. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. അല്ലെങ്കിൽ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകും. എന്തിനാണ് മന്ത്രിക്ക് ദുരഭിമാനമെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി