71ൽ യുദ്ധം ചെയ്തവരുടെ കുടുംബത്തിനുള്ള ജോലി സംവരണം: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രതിഷേധം, 5 പേർ കൊല്ലപ്പെട്ടു

നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് ഈ സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ

സർക്കാർ ജോലി ക്വാട്ടയ്‌ക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ധാക്കയിലും തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിലും വടക്കൻ നഗരമായ രംഗ്‌പൂരിലുമാണ് അക്രമമുണ്ടായത്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. ഒരാൾ കാൽനട യാത്രക്കാരനാണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. 

1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം വരെ സംവരണമുണ്ട്. ഈ ക്വാട്ട വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം. അന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ, നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് ഈ സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. 

ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 100 ലധികം വിദ്യാർത്ഥികൾക്ക് അന്ന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ധാക്കയ്ക്ക് പുറത്തുള്ള സവാറിലെ ജഹാംഗീർ നഗർ സർവകലാശാലയിലേക്ക് ഒറ്റ രാത്രി കൊണ്ട് പ്രതിഷേധം വ്യാപിച്ചു. അതേസമയം സംവരണത്തെ അനുകൂലിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തി. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് അറിയപ്പെടുന്ന വിമുക്ത ഭടന്മാർക്ക്, അവരുടെ നിലവിലെ രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ തന്നെ 1971 ലെ ത്യാഗത്തിന് ഏറ്റവും ഉയർന്ന ബഹുമാനം ലഭിക്കണം. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം ഉപേക്ഷിച്ച്, കുടുംബത്തെയും മാതാപിതാക്കളെയും എല്ലാം ഉപേക്ഷിച്ച് യുദ്ധത്തിൽ പങ്കെടുത്തവരാണ് അവരെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 

  • Related Posts

    പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം
    • April 11, 2026

    കെ സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം. ടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്. രണ്ടു പരാതികളാണ് യുവമോർച്ച…

    Continue reading
    കണ്ണീരായി ശ്രീനന്ദ; 1500 താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തി; പ്രാർത്ഥനകൾ വിഫലം
    • April 10, 2026

    കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിൻ്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക്…

    Continue reading

    You Missed

    രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

    രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

    ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

    ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

    പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

    പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

    കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

    കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

    ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

    ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

    ‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്

    ‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്