വയലൻസ് നിറച്ച ആ ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തുന്നു.
ലക്ഷ്യ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് കില്‍. അത്ഭുതപ്പെടുത്തുന്ന ഒരു വിജയമാണ് ലക്ഷ്യയുടെ ചിത്ര നേടുന്നത്. രാജ്യമൊട്ടെകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ ലക്ഷ്യയുടെ ചിത്രത്തിനാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 3.2 കോടി രൂപയിലധികം കില്‍ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
റിലീസിനു മുന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമയായിരിക്കില്ല ഇത് എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ വലിയ സ്വീകാര്യത ലഭിക്കുന്നതായി ചിത്രം മാറുന്നതാണ് പിന്നീട് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. കില്‍ ആഗോളതലത്തില്‍ ഏകദേശം 46.78 കോടിയോളം നേടിക്കഴിഞ്ഞു.
കില്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറ്റിലൂടെ ഒടിടിയിലേക്കും എത്തുകയാണ് എന്ന് റിപ്പോര്‍ട്ട്. സ്‍ട്രീമിംഗ് മിക്കവാറും ഓഗസ്‍റ്റ് മുപ്പതിനായിരിക്കും തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ജൂലൈ 23ന് കില്‍ ഒടിടിയില്‍ ലഭ്യമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലക്ഷ്യയുടെ കില്‍ ആപ്പിള്‍ ടിവിയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. കില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ഒടിടിയില്‍ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ലക്ഷ്യ നായകനായ കില്‍ ഗൂഗിള്‍ പ്ലേയിലൂടെ വീഡിയോ ഓണ്‍ ഡിമാൻഡായും എത്തിയിരിക്കുന്നു. എന്തായാലും വലിയ ചര്‍ച്ചയായി മാറിയ ചിത്രമായിരിക്കുകയാണ് കില്‍.
ലക്ഷ്യ നായകനായ കില്‍ വയലൻസ് രംഗങ്ങളുടെ പേരിലും ചര്‍ച്ചയായിരുന്നു. ആക്ഷൻ ഴോണറില്‍ വൻ മുന്നേറ്റമെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടു. പ്രതീക്ഷിതിനപ്പുറമുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് പ്രത്യേകത. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ചതാണ് കില്‍. ധര്‍മ പ്രൊഡക്ഷന്‍സ്, സിഖ്യ എന്‍റര്‍ടെയ്ന്‍മെന്‍റ് ബാനറുകളില്‍ നിര്‍മിച്ചതാണ് കില്‍. ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ഹര്‍ഷും സമീറും അവനിഷുമുണ്ട്.