‘എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാനാവില്ല, റിലേഷനും കൊള്ളില്ല’; ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ ടോം

റിലേഷന്‍ഷിപ്പിന് കൊള്ളാത്ത ആളാണ് താനെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ വേർപിരിഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണമെന്ന് ആ​​ഗ്രഹിച്ചിട്ടില്ലെന്നും അത് സംഭവിച്ച് പോകുന്നതാണെന്നും നടൻ പറയുന്നു. 

അതേ ഞാൻ വീണ്ടും സിം​ഗിൾ ആണ്. എന്റെ ലൈഫിൽ ഒരു പെണ്ണും വേണമെന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടേ ഇല്ല. അതെന്നെ കൊണ്ട് സാധിക്കുന്ന കാര്യവുമല്ല. പ്രണത്തോടും താല്പര്യം ഇല്ല. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്ന് പെടുന്നതാണ്. അതൊരു മാനസിക ബലഹീനതയാകാം. എന്നെ കൊണ്ട് ഒരു റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. എനിക്കും ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയ്ക്കും അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. എന്റെ കൂടെ തന്നെ നിൽക്കണം എന്ന് പറഞ്ഞ് അയാളെ പിടിച്ചു നിർത്താനാകില്ല”, എന്ന് ഷൈൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

“റൊമാന്റിക് ആകുന്നതോടൊപ്പം ടോക്സിക്കും ആകാറുണ്ടായിരുന്നു. ഭയങ്കര ടോക്സിക് ആയത് കൊണ്ടാണ് ഭയങ്കര റൊമാന്റിക് ആകാനും സാധിക്കുന്നത്. പക്ഷേ അതെപ്പോഴും നമുക്ക് നിലനിർത്താൻ സാധിക്കില്ല. എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിലൂടെയും അവസ്ഥയിലൂടെയും കടന്നു പോയി. ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കാൻ എന്റെ മൈന്റിന് പെട്ടെന്ന് സാധിക്കുന്നുണ്ട്. ഒരു നടന് അത് നല്ലതാണ്. പക്ഷേ ഒരു പാർട്ണറിന് അത് ചേരില്ല. ഒരിക്കലും നല്ല രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടുകഴിഞ്ഞാൽ അതിനെ ഒഴിവാക്കണം. ആദ്യം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നീട് ആ വ്യക്തിക്ക് പൂർണമായ സ്വാതന്ത്ര്യം അനുഭവിക്കാനാകും. ചിറകടിച്ച് വാനങ്ങളിലേക്ക് ഉയർന്ന് പറക്കാനും സാധിക്കും. ഒരിക്കലും റിലേഷന് കൊള്ളാത്തവനാണ് ‍ഞാൻ. വീട്ടിൽ കൊണ്ടുപോകാൻ പറ്റാത്തവനാണ്. എന്നിൽ സെന്റിമെന്റിന് സ്ഥാനമില്ല”, എന്നും നടൻ കൂട്ടിച്ചേർത്തു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി