എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്


സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്.

അതേസമയം, സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് ആശങ്ക തുടരുകയാണ്. ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 98 പേര്‍ക്കാണ്. 303 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി.

21 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. 39 പേര്‍ക്ക് മഞ്ഞപ്പിത്തം, 109 ചിക്കന്‍പോക്സ്, മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയ ഒരാള്‍ക്ക് അമിബിക് മസ്തിഷ്‌ക ജ്വരം, ഒരാള്‍ക്ക് പേ വിഷബാധയും, ഒരാള്‍ക്ക് ചെള്ള് പനിയും എന്നിവ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മൂന്നു മരണങ്ങള്‍ എലിപ്പനി, പേവിഷബാധ, ചെള്ളുപനി മൂലമെന്നും സ്ഥിരീകരണമുണ്ടായി.

കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ സ്വദേശി സുനിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Posts

വീണ്ടും വിലയിടിഞ്ഞ് പൊന്ന്: അഞ്ചാം ദിവസവും സ്വർണ വില താഴേക്ക്
  • November 20, 2026

തുടർച്ചയായ അഞ്ചാംദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് 3,760 രൂപ താഴ്ന്നു. ഗ്രാമിന് 470 രൂപയാണ് കുറഞ്ഞത്. ഒരു പവന് 92,080 രൂപയും ഗ്രാമിന് 11, 510 രൂപയുമാണ് സ്വർണവില. അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840…

Continue reading
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
  • November 4, 2026

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

Continue reading

You Missed

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ ; കുറ്റപത്രം തയ്യാറായി

വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടിലെത്തേണ്ട നിക്ഷേപങ്ങൾ ആന്ധ്രാപ്രദേശിലേക്ക് മാറ്റിയെന്ന് ആരോപണം: 15 ഉദ്യോഗസ്ഥർക്കെതിരെ നടപടി

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും

ക്ലീൻ കേരളം ഗ്രീൻ കേരളം: പദ്ധതിയ്ക്ക് പിന്തുണയുമായി മന്ത്രി ടി സിദ്ദിഖും എംബി രാജേഷും