48 ലക്ഷം രൂപ വിലമതിക്കുന്ന കശുവണ്ടി ട്രക്കോടെ മോഷ്ടിച്ച ഡ്രൈവറും സഹായിയും പിടിയിൽ

20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്. 

48 ലക്ഷം രൂപ വിലവരുന്ന കശുവണ്ടി പരിപ്പ് നിറച്ച ട്രക്ക് മോഷ്ടിച്ച രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ അശോക് വിഹാർ സ്വദേശിയായ അലോക് ഭാട്ടിയയുടെ പരാതിയിലാണ് പോലീസിന് നടപടി.  20 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന 6,000 കിലോഗ്രാം കശുവണ്ടി പരിപ്പ് തന്‍റെ ഗോഡൗണിലേക്ക് എത്തിക്കാൻ ലോറി ഏർപ്പാടാക്കിയിരുന്നെങ്കിലും അത് എത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അണ്ടിപ്പരിപ്പുമായി കടന്നുകളഞ്ഞ ലോറി ഡ്രൈവറെയും അയാളുടെ സഹായിയെയും  പോലീസ് പിടികൂടി.

കേശവ് പുരത്തെ ലോറൻസ് റോഡിലുള്ള ലൂത്ര ഐസ് പ്ലാന്‍റിൽ നിന്ന് ബദർപൂരിലേക്ക് ചരക്ക് എത്തിക്കുന്നതിനായാണ് അശോക് വിഹാർ ലോറി ഏർപ്പാടാക്കിയിരുന്നത്. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും DL 01 LAF 7764 എന്ന നമ്പർ പ്ലേറ്റുള്ള ട്രക്ക് എത്താതെ വന്നതോടെ അലോക് ഭാട്ടിയ, ട്രക്ക് ഡ്രൈവറെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. തുടർന്നാണ് ചരക്ക് മോഷണം പോയയായി സംശയം തോന്നിയ അലോക് ഭാട്ടിയ കേശവ് പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.’

  • Related Posts

    ‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
    • February 10, 2026

    തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

    Continue reading
    മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
    • February 10, 2026

    മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

    Continue reading

    You Missed

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED