ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ സഹകരണ വകുപ്പ് അന്വേഷണം ശക്തമാക്കും

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിൽ സഹകരണ വകുപ്പ് അന്വേഷണം ശക്തമാക്കും. ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നേരിട്ട് എത്തിക്കുന്നതിലെ ക്രമക്കേടും സഹകരണ ബാങ്ക് ജീവനക്കാർക്ക് എതിരായ പെൻഷൻ സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തും. മരിച്ചവരുടെ പേരിൽ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയതിൽ സഹകരണ സംഘം ഏജന്റുമാരുടെ പങ്കാണ് പ്രധാനമായും പരിശോധിക്കുന്നത്.

തിരുവനന്തപുരത്ത് പരാതി ഉയർന്ന വര്‍ക്കല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി സഹകരണ വിജിലന്‍സ് രേഖപ്പെടുത്തി. സഹകരണ വിജിലന്‍സ് ആലപ്പുഴ ടീമാണ് മൊഴി രേഖപ്പെടുത്തിയത്.

അതേസമയം സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തല്‍. ഇതില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ മേഖലിയിലാണ് തട്ടിപ്പുകാരും കൂടുതല്‍, ട്വന്റി ഫോർ എക്സ്ക്ലൂസിവ്. 347 പേരാണ് കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ തട്ടിപ്പുകാര്‍. ഇവര്‍ 1.53 കോടിരൂപ ക്ഷേമപെന്‍ഷനില്‍ നിന്ന് തട്ടിയെടുത്തു.കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സര്‍ക്കാര്‍ തട്ടിപ്പുകാര്‍ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്.

കോര്‍പറേഷന്‍ മേഖലയില്‍ തട്ടിപ്പുകാര്‍ കുറവ് കൊച്ചി കോര്‍പറേഷനിലാണ്, 70 പേര്‍ മാത്രം. 185 സര്‍ക്കാര്‍ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും, 68 പേര്‍. പഞ്ചായത്ത് മേഖല പരിശോധിച്ചാല്‍ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാര്‍ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സര്‍ക്കാര്‍ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവർ ഉള്‍പ്പെടെ 9201 പേര്‍ ചേര്‍ന്ന് 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി