പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ; കടുത്ത നടപടിക്ക് സാധ്യത

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ. നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർന്റേയും നിലപാടുകളാണ് വോട്ട് കുറയാൻ കാരണം. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചു. കടുത്ത നടപടിക്ക് സാധ്യതയെന്ന് സൂചന. നഗര ഭരണക്കാർ ബിജെപി സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ചതാണ് പരാജയ കാരണമെന്നും വിലയിരുത്തൽ

നഗര സഭയുടെ അമിത ഫീസ് ഈടാക്കലും നഗര വികസന പ്രശ്നങ്ങളും തിരിച്ചടി ആയി. സംസ്ഥാന നേതൃ യോഗത്തിൽ വിശദമായ ചർച്ച നടത്താൻ തീരുമാനം. പാലക്കാട്‌ നഗര സഭ ആരോഗ്യ സ്ഥാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ സ്മിതേഷിന് എതിരെ വിമർശനം. അമിത ഫീസ് കുറക്കാൻ സംസ്ഥാന കമ്മറ്റി നിർദേശം പാലിച്ചില്ലെന്ന് വിമർശനം. ഭരണമുള്ള പാലക്കാട് നഗരസഭയിൽ വോട്ട് കുറഞ്ഞത് ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്,സന്ദീപ് വാര്യരുടെ സാന്നിധ്യവും അവസാനഘട്ടത്തിൽ ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തിമേഖലയിലെ തോൽവിയിൽ നടപടിയെന്താണെന്ന് കണ്ടറിയേണ്ടത്. വോട്ട് കുറഞ്ഞത് പുരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർഥി സി കൃഷ്ണകുമാറും വ്യക്തമാക്കിയിരുന്നു.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

വോട്ടിങ് മെഷീനിലെ പേര് മാറ്റണം; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തിര. കമ്മീഷന് ഹൈക്കോടതി നിർദേശം

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി