ആലപ്പുഴയിലെ രക്ഷാപ്രവർത്തനം: വകുപ്പുതല നടപടിയിലേക്ക് നീങ്ങി ആഭ്യന്തര വകുപ്പ്

ആലപ്പുഴയിലെ രക്ഷാപ്രവർത്തന വിവാദത്തിൽ വകുപ്പുതല നടപടിയിലേക്ക് നീങ്ങി ആഭ്യന്തര വകുപ്പ്. സസ്പെൻഷൻ അടക്കം പരിഗണനയിലുണ്ട്. ഇതിനു മുന്നോടിയായി ഡിജിപി റാവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ചാൽ ഉടൻ പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി പിഴവില്ലാത്തവിധമാക്കാനാണ് നിയമോപദേശം തേടിയത്.

എം.ആർ അജിത്കുമാറിന് ഈ മാസമവസാനം ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. അതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടാകുമെന്നാണു വിവരം. അജിത്കുമാറിന്റെ ഓഫിസിൽ ജോലിചെയ്തിരുന്ന രണ്ടു ഗ്രേഡ് എസ്.ഐമാരുടെ അനധികൃത ഇടപെടലും കേസന്വേഷിച്ച എസ്ഐടി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയും വകുപ്പു തല നടപടി വരും.

കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാൽ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്ക് കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു.

Related Posts

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്
  • July 13, 2026

ആലപ്പുഴ തീരത്തെ കടല്‍ കൊലക്കേസിലെ എന്റിക ലെക്‌സിയുടെ രേഖകളെല്ലാം വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്.ബോണ്ടായി കേരളം കസ്റ്റഡിയില്‍വച്ചിരുന്ന രേഖകളെല്ലാം തിരികെ നല്‍കാന്‍ നിര്‍ദേശം.എന്റിക ലെക്‌സിയുടെ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. (alappuzha fishermen shooting case sc orders to give Enrica…

Continue reading
സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി
  • July 13, 2026

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി

ആർ സുഗതന്റെ പുനഃ സത്യപ്രതിജ്ഞ; കോടതി വിധിയെ മാനിക്കുന്നു, കൗൺസിലർമാർ ആരും അയോഗ്യരാകില്ല, ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും, മേയർ വി വി രാജേഷ്

ആർ സുഗതന്റെ പുനഃ സത്യപ്രതിജ്ഞ; കോടതി വിധിയെ മാനിക്കുന്നു, കൗൺസിലർമാർ ആരും അയോഗ്യരാകില്ല, ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും, മേയർ വി വി രാജേഷ്

അക്ഷരമെഴുതാൻ അറിയില്ലേ? ; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ, കേസെടുക്കണമെന്ന് MSF

അക്ഷരമെഴുതാൻ അറിയില്ലേ? ; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ, കേസെടുക്കണമെന്ന് MSF

ആർ. സുഗതന് ജയിലിൽ പുനഃപ്രതിജ്ഞ; അനുമതി നൽകി ഹൈക്കോടതി

ആർ. സുഗതന് ജയിലിൽ പുനഃപ്രതിജ്ഞ; അനുമതി നൽകി ഹൈക്കോടതി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി