’69 ലക്ഷം രൂപ തട്ടി; കേസിന് പിന്നിൽ ഗൂഢാലോചന; പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന നടത്തിയതിൽ‌’; ജി കൃഷ്ണകുമാറും മകളും

തട്ടിക്കൊണ്ട് പോകൽ കേസിന് പിന്നിൽ ​ഗൂഢാലോചനയെന്ന് ജി ‍കൃഷ്ണകുമാർ. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. കമ്പനിയുടെ ക്യൂആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്ന് മറ്റൊരു ക്യൂആർ കോഡ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കുറച്ച് കാലമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നു. ഓഡിറ്ററാണ് കണക്കിലെ വ്യത്യാസം വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കൃഷ്ണകുമാർ പറയുന്നു. പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന കാണിച്ചതിലാണെന്ന് മകൾ ദിയ കൃഷ്ണ പറഞ്ഞു. ഒരു ജീവനക്കാരിയുടെ ഭർത്താവ് ഭീഷണിപ്പെടുത്തി വിളിച്ചെന്ന് ദിയ പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ പണം തിരിച്ച് തരില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ദിയ വ്യക്തമാക്കി.

തട്ടിപ്പ് പുറത്തായപ്പോൾ ജീവനക്കാരും ബന്ധുക്കളും സെറ്റിൽമെന്റിന് വന്നു. തട്ടിപ്പിനെ സംബന്ധിച്ചും ഭീഷണിയെ സംബന്ധിച്ചും പോലീസിന് പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു. സംഭവത്തിൽ തെളിവുകൾ സഹിതം മൊഴികൾ കൊടുത്തു. പിന്മാറണമെന്ന് ഭീഷണി അപ്പോഴും തുടർന്നു. ഇതിനിടയിലാണ് തനിക്കും കുടുംബത്തിനും എതിരെ അവരുടെ പരാതിയിൽ കേസെടുത്ത വിവരം അറിയുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ തങ്ങളുടെ ഭാഗം അറിയിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. നീതിപൂർവമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. മറ്റാരോ ഇവർക്ക് പിന്നിലുണ്ട്. അവധി ദിവസങ്ങൾ നോക്കിയാണ് കരുതിക്കൂട്ടി ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തതെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിനാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ കൃഷ്ണയും പ്രതിയാണ്. തട്ടിക്കൊണ്ടുപോകൽ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ‌ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി