’20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് പ്രതിമാസം 1000 രൂപ നൽകും’; ബീഹാറിൽ വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിലെ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം.
20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും ആയിരം രൂപ നൽകും. രണ്ട് വർഷത്തേക്കാകും ഇവർക്ക് സഹായം നൽകുക.

കൂടാതെ ബീഹാർ സ്റ്റുഡൻ്റ് ക്രെഡിറ്റ് കാർഡ് സ്കീം പ്രകാരമുള്ള വായ്പകൾ പൂർണ്ണമായും പലിശരഹിതമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി പ്രകാരം, വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കാം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുകയാണ് മുഖ്യമന്ത്രിയുടെ പുതിയ പദ്ധതി.മുൻപ് ജനറൽ കാറ്റഗരിക്കാർ നാല് ശതമാനം പലിശയായിരുന്നു നൽകേണ്ടിയിരുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾ എന്നിവർ ഒരു ശതമാനം പലിശയും നൽകിയിരുന്നു. എന്നാൽ പുതുക്കിയ പദ്ധതിയിൽ എല്ലാ വിഭാഗക്കാർക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.

സർക്കാർ തിരിച്ചടവും എളുപ്പമാക്കിയിട്ടുണ്ട്. 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് തിരിച്ചടവ് സമയം 5 വർഷത്തിൽ നിന്ന് 7 വർഷമായി നീട്ടി. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളിൽ വിദ്യാർത്ഥികൾക്ക് മുമ്പത്തെ 7 വർഷത്തിന് പകരം ഇപ്പോൾ 10 വർഷം തിരിച്ചടയ്ക്കാൻ സമയം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ബീഹാറിലെ വിദ്യാർത്തികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാതിരാക്കാനാണ് ശ്രമിക്കുന്നത് എന്ന് നിതീഷ് കുമാർ പറഞ്ഞു.

അതേസമയം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യ വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നവംബർ ആദ്യ വാരം വോട്ടെടുപ്പ് നടത്താനാണ് ആലോചന. മൂന്ന് ഘട്ടങ്ങളിലായിട്ടാകും വോട്ടെടുപ്പ്
നടത്തുക. തെരഞ്ഞെടുപ്പിന്റെ കരട് മാർഗനിർദേശം തയാറായതായാണ് സൂചന. പ്രഖ്യാപനത്തിന് മുൻപേ അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചേക്കും.വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ പുറത്തായ 65 ലക്ഷം പേർക്കും ആക്ഷേപം ഉന്നയിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി