15കാരന്റെ മരണം മുതൽ ജമാഅത്ത്-പിഡിപി പിന്തുണവരെ: നിലമ്പൂരിൽ പ്രചരണം ചൂടുപിടിക്കുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം അവശേഷിക്കേ മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത്‌ പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിനവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം ജമാഅത്ത് ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ്.

സിപിഐഎം നേതാവ് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അഖിലഭാരത ഹിന്ദുമഹാസഭ എൽഡിഎഫിന് പുന്തുണ അറിയിച്ചതും യുഡിഎഫ് ആയുധമാക്കും.വരും ദിവസങ്ങളിൽ സ്റ്റാർ ക്യാമ്പയിനെയ്സ് അടക്കം മണ്ഡലത്തിൽ എത്തും.

നിലമ്പൂരിൽ പ്രചാരണ വിഷയങ്ങൾ അനുദിനം മാറുകയാണ്. വികസനം ,അഴിമതി, വന്യ ജീവിയാക്രമണം എന്നിവയായിരുന്നു പ്രചാരണ തുടക്കം. ഇവ പിന്നീട് പന്നിക്കെണിയിൽ കുടുങ്ങി 15 കാരൻ്റെ ഷോക്കേറ്റ് മരണം, ജമാ അത്തെ ഇസ്ലാമി യു ഡി എഫിനും പിഡിപി എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത് എന്നിവക്ക് വഴിമാറി. ഇപ്പോഴിതാ കപ്പൽ അപകട വിഷയവും മണ്ഡലത്തിൽ സജീവമായിരിക്കുന്നു.

അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കുടുംബയോഗങ്ങളാണ് മുന്നണികളുടെ പ്രചാരണോപാധി.അയൽപക്കത്തുള്ളവരെ ഒന്നിച്ചിരുത്തി, വിശദീകരണത്തിന് അഖിലേന്ത്യാ നേതാക്കൾ മുതൽ മന്ത്രിമാർ വരെയുണ്ട്.

പൊതുയോഗം നടത്തി ആളില്ലാക്കസേരകളാട് തൊണ്ട പൊട്ടുമാറുച്ചത്തിൽ സംസാരിച്ച കാലം കഴിയുന്നു. പ്രചാരണ രംഗത്തെ താര മിപ്പോൾ കുടുംബയോഗക്കളാണ്. അന്താരാഷ്ട്ര കാര്യങ്ങൾ മുതൽ അയൽപ്പക്ക വിശേഷം വരെ കുടുംബയോഗങ്ങളിൽ സംസാര വിഷയമാകും. കരുളായി പഞ്ചായത്തിലെ അമ്പലക്കുന്ന് വാർഡിലെ യുഡിഎഫ് കുടുംബയോഗത്തിൽ പ്രസംഗിക്കാനെത്തിയത് കെ മുരളീധരൻ ആണ്. സർക്കാരിനേയും ഇടതുമുന്നണിയേയും കടന്നാക്രമിച്ച് തുടക്കം. വന്യ ജീവി ശല്യം വ്യാപകമായ കരുളായിയിൽ ജനവികാരം അറിഞ്ഞാണ് പ്രസംഗം നടത്തിയത്.

Related Posts

കെ സുധാകരന് സീറ്റ് നല്‍കാനുള്ള തീരുമാനം; കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്
  • March 19, 2026

കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോന്നിയിലേക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അടൂര്‍ പ്രകാശ്. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ സുധാകരന് മാത്രമായി ഇളവ് നല്‍കാനാണ് നീക്കം. കെ സുധാകരന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയനീക്കത്തിലാണ്…

Continue reading
‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും
  • March 19, 2026

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന

എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്