സ്രാവ് പിടിത്തം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരഹരിക്കുന്നതിന് സിഎംഎഫ്ആര്‍ഐ പഠന സമിതി

ഇന്ത്യയില്‍ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടര്‍ന്ന് വിവിധയിനം സ്രാവ്-തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയില്‍ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീന്‍പിടുത്ത വലകളില്‍ കുടുങ്ങുന്നത് ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനണ് സമിതി.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

സിഎംഎഫ്ആര്‍ഐ നടത്തിയ സ്രാവ്-തിരണ്ടി സംരക്ഷണവും മത്സ്യത്തൊഴിലാളി ഉപജീവനമാര്‍ഗ്ഗവും എന്ന വിഷയത്തില്‍ നടന്ന പങ്കാളിത്ത ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശില്‍പശാലയില്‍ നടന്ന ചര്‍ച്ചയില്‍, ജൈവവൈവിധ്യ സംരക്ഷണവും തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷയും ഉറപ്പാക്കുന്ന രീതിയില്‍ സന്തുലിതവും പ്രായോഗികവുമായി സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.

മത്സ്യബന്ധനം ദശലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ജീവനാഡിയാണ്. കരയില്‍ നിന്ന് വ്യത്യസ്തമായി, വല വലിച്ചെടുക്കുന്നതുവരെ അനധികൃത മീന്‍പിടിത്തം പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. സംരക്ഷിത ജീവികളെ ആകസ്മികമായി പിടികൂടുന്നതിനുള്ള കര്‍ശനമായ ശിക്ഷാ നടപടി പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ പട്ടിക നാലില്‍ ഉള്‍പ്പെട്ട സ്രാവിനെ പിടിച്ചതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കിടയിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോ?ഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി. ഇവയുടെ കയറ്റുമതിയിലാണ് നിയന്ത്രണമുള്ളത്. പിടിക്കുന്നതിനും ആഭ്യന്തര വ്യാപാരത്തിനും നിയന്ത്രണമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കല്‍, മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള നിരീക്ഷണം, മീന്‍പിടിത്തത്തിലെ സ്വയം നിയന്ത്രണം, പങ്കാളിത്ത സംരക്ഷണപദ്ധതികള്‍, സ്ഥിരമായ ശാസ്ത്രീയ വിലിയിരുത്തല്‍, കയറ്റുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകള്‍ (നോണ്‍ ഡെട്രിമെന്റല്‍ ഫൈന്‍ഡിംഗ്) തയ്യാറാക്കല്‍ എന്നിവ നിയമം ഫലപ്രദമായി നടപ്പാകാകുന്നതിന് ആവശ്യമാണെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.

മത്സ്യത്തൊഴിലാളികള്‍, എന്‍ഫോഴ്സ്മെന്റ്- ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി