സെനറ്റ് ഹാളിലെ സംഘർഷം; കേരള സർവകലാശാല രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസിയുടെ റിപ്പോർട്ട്.

കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലറുടെ റിപ്പോർട്ട്. ഗവർണറെ ബോധപൂർവം തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ഉന്നതതല അന്വേഷണം വേണം എന്നും റിപ്പോർട്ടിൽ വിസി ആവശ്യപ്പെട്ടിട്ടുണ്ട്.

രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാൽ സമ​ഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു.

രജിസ്ട്രാറുടെ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തത്. സംഘാടകർ നിബന്ധന ലംഘിച്ചു എന്ന് പിആർഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസ് ഓഫീസിലെത്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നും രജിസ്ട്രാറുടെ റിപ്പോർട്ട്. ഗവർണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി