സാമ്പത്തിക തട്ടിപ്പുകേസ്: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്ന് എസ് പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. കൂടുതല്‍ ആളുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പത്ത് ലക്ഷം രൂപ തട്ടിയതെന്നാണ് വിവരം. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. (balaramapuram child’s mother sreethu arrested in financial fraud case)

അതേസമയം ശ്രീതുവിന്റെ കുഞ്ഞിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ രണ്ട് വയസ്സുകാരി ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

Related Posts

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം
  • March 6, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 43 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RR 161862 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം…

Continue reading
പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
  • March 4, 2026

സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം

ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും