സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം; ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ  സംസ്ഥാനത്തിനകത്തേക്ക്  കൊണ്ട് വരുന്ന വ്യക്തികൾ  ബില്ല് / ഡെലിവറി നോട്ട്  തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ്   ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.

ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക്  കൊണ്ടുവരാൻ  സാധിക്കുകയുള്ളു.  ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ  കാലാവധി 3 ദിവസം ആയിരിക്കും.

ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക്  കൊണ്ടുവരുന്ന പെട്രോളിയം  ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ  എടുത്തിട്ടുള്ള  അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല. 

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ