സംസ്ഥാനത്തെ കൊവിഡ് വ്യാപനം; ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കർശനമായി പരിശോധന നടത്തണം; ആശുപത്രികൾക്ക് നിർദേശം

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന കർശനമായി നടത്തണമെന്ന് നിർദേശം. ആശുപത്രികൾക്കാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത്. വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെഎൻ വൺ എൽഎഫ് 7 വകഭേദമാണ് കേരളത്തിലും കണ്ടെത്തിയത്.

തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ സാഹചര്യം മുന്നിൽകണ്ടാണ് ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ. ഗുരുതര രോഗമുള്ളവർ പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ആശുപത്രികളിൽ ആവശ്യമായ ചികിത്സ സംവിധാനങ്ങൾ ഒരുക്കണം. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തുന്നവരെ ആന്റിജൻ-RTPCR പരിശോധനകൾക്ക് വിധേയമാക്കണം. കേരളത്തിൽ കേസുകൾ കൂടുന്നതിനൊപ്പം മരണവും സംഭവിക്കുന്നുണ്ട്. ന്യൂമോണിയ അടക്കമുള്ള അസുഖങ്ങൾ ഉള്ളവർക്ക് വൈറസ് ബാധയേറ്റാൽ ഗുരുതരമാകാനുള്ള സാഹചര്യമുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED