ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു അടക്കം നാലുപേരാണ് ഭാഗമാകുന്നത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം 22ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:12ന് വിക്ഷേപണം നടക്കുമെന്നാണ് ആക്‌സിയം സ്‌പേസ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്വെസ്ദ മോഡ്യൂളില്‍ നടന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷം നിലയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് തുടരുകയാണ്.

ആക്സിയം സ്പേസ്, നാസ, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളില്‍ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങള്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സനാണു യാത്രയുടെ കമാന്‍ഡര്‍. സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത് .

Related Posts

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ
  • April 4, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം…

Continue reading
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
  • April 4, 2026

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്