ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിദാനത്ത് എത്തുന്നത്. സ്ട്രോങ് റൂമുകൾ പരിശോധിക്കും. സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃ‍ത്യമായി രജിസ്ട്രി ആയിട്ട് ഹൈക്കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു.

ദ്വാരപാലക സ്വർണപാളിയിൽ‌ രജിസ്ട്രിയിൽ‌ ​ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി തന്നെ നിർദേശിച്ചത്. 18 സ്ട്രോങ് റൂമുകളാണ് ശബരിമലയിൽ‌ ഉള്ളത്. ഇത് മുഴുവൻ തുറന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ നാളെ ദേവസ്വം വിജിലൻസ് പൂർണ റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം ദ്വാര പാലക ശിൽപ്പത്തിന്റെ പാളികളിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ മനോജ് ഭണ്ഡാരിയിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുക്കുകയാണ്. തങ്ങളുടെ കൈയിൽ കിട്ടിയത് ചെമ്പ് പാളിയെന്നായിരുന്നു നേരത്തെ കമ്പനി അറിയിച്ചിരുന്നത്. ഈ മൊഴി തന്നെയായിരിക്കും ഇവർ ആവർത്തിക്കുക. കേസിൽ മനോജ് ഭണ്ഡാരിയുടെ മൊഴി നിർണായകമാണ്.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി