ശങ്കു- അങ്കണവാടി മെനു മാറ്റിക്കുറിച്ച തീപ്പൊരി; ‘ബിര്‍നാണീം പൊരിച്ച കോഴീം’ ആവശ്യം പരിഗണിക്കാന്‍ മന്ത്രി

അങ്കണവാടിയില്‍ സദാ ഉപ്പുമാവ് തന്നെ തരുന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരാണ് എന്ന് ആള്‍ കേരള അങ്കണവാടിക്കുഞ്ഞുങ്ങളെ പ്രതിനിധീകരിച്ച് ആവശ്യപ്പെട്ട കൊച്ചുമിടുക്കന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഉപ്പുമാവൊക്കെ മാറ്റിയിട്ട് ഞങ്ങള്‍ക്ക് ‘ബിര്‍നാണീം പൊരിച്ച കോഴീം’ തരൂ എന്നായിരുന്നു ശങ്കുവെന്ന കുഞ്ഞിന്റെ ആവശ്യം. കുഞ്ഞിന്റെ പ്രതിഷേധം അമ്മ തന്നെ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വിഡിയോ ട്വന്റിഫോര്‍ ഏറ്റെടുത്തു. പിന്നെ നടന്നത് ചരിത്രം. (Minister Veena george on sanku viral video )

ശങ്കു നിഷ്‌കളങ്കമായി ഉന്നയിച്ച ആവശ്യം പരിഗണിക്കുമെന്നും അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുന്നത് ആലോചിക്കുമെന്നും ആരോഗ്യ, വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്കണവാടിയിലെ ഭക്ഷണക്രമത്തില്‍ മുട്ടയും പാലും വിജയകരമായി ഉള്‍പ്പെടുത്താന്‍ സാധിച്ചു. കൂടുതല്‍ പരിഷ്‌കണങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവികുളം ഗ്രാമപഞ്ചായത്തില്‍ ഒന്നാം നമ്പര്‍ അങ്കണവാടിയിലാണ് ശങ്കു പഠിക്കുന്നത്. വിഡിയോ ഷൂട്ട് ചെയ്ത കുഞ്ഞിന്റെ അമ്മയ്ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ശങ്കുവിന്റെ അങ്കണവാടി വിശേഷങ്ങളും നിഷ്‌കളങ്കമായ പരാതികളും പങ്കുവച്ച ട്വന്റിഫോറിന്റെ വിഡിയോ പത്തുലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്. വിഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ തുടരുകയാണ്. ഉപ്പുമാവ് മടുത്ത ശങ്കുവിനും കൂട്ടര്‍ക്കും സോയാ ബീനിട്ട ചോര്‍ വെജിറ്റബിള്‍ ബിരിയാണിയാക്കി നല്‍കി ബിരിയാണി ഇതായെന്ന് പറഞ്ഞ് നല്‍കാറുണ്ടെന്ന് ശങ്കുവിന്റെ ടീച്ചറും ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം