‘വിനായകൻ പൊതുശല്യം, സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണം, ഇല്ലെങ്കിൽ ജനം കൈകാര്യം ചെയ്യും’; മുഹമ്മദ് ഷിയാസ്

നടൻ വിനായകനെതിരെ കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. വിനായകൻ ഒരു പൊതുശല്യം, കലാകാരൻമാർക്ക് അപമാനമായി ഈ വൃത്തിക്കെട്ടവൻ മാറുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. ഇയാളെ സർക്കാർ പിടിച്ചുക്കെട്ടികൊണ്ട് പോയി ചികിത്സ നൽകണം.

വേടൻ ലഹരിക്കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു. സിനിമ മേഖലയിൽ എത്ര ആളുകൾ അതിന് തയ്യാറാക്കുന്നുണ്ട്. വിനായകൻ എന്ന പൊതുശല്യത്തെ സർക്കാർ ചികിത്സ നൽകണം, അല്ലെങ്കിൽ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി. എല്ലാവരെയും തെറി പറഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും ഷിയാസ് ചോദിച്ചു.

ഗായകന്‍ യേശുദാസിനും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ വിനായകനെതിരെ കോൺഗ്രസ് നേതാവ് പൊലീസില്‍ പരാതി നൽകിയിരുന്നു. കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വിനായകനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖര്‍ക്കെതിരെ അവഹേളനം നടത്തുന്നത് വിനായകന് ഹരമാണെന്ന് പരാതിയില്‍ പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയായ വിനായകനെതിരെ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. വിനായകന്റെ മാനസികനില പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. യേശുദാസിനും അടൂരിനുമെതിരായ പോസ്റ്റ് വിനായകന്‍ പിന്‍വലിച്ചിരുന്നു.

ഇന്നലെയായിരുന്നു യേശുദാസിനേയും അടൂരിനേയും അധിക്ഷേപിച്ച് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിനായകന്റെ പ്രതികരണം.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു