‘വാസുദേവന്‍ സ്വര്‍ണപീഠം സൂക്ഷിച്ചതില്‍ ദുരുദ്ദേശമില്ല,ന്യായീകരണവുമായി സ്‌പോണ്‍സര്‍

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപീഠം ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയതില്‍ ന്യായീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. 2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ട്വന്റിഫോറിനോട് പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് റിപ്പയര്‍ ചെയ്യാന്‍ ദേവസ്വം അധികൃതര്‍ തിരിച്ച് നല്‍കി. അത് കൊവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണപീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. താനും ഇക്കാര്യത്തെക്കുറിച്ച് മറന്നുപോയെന്നും വാസുദേവന്‍ പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു. (sponsor unnikrishnan potty on sabarimala gold controversy)

തന്റെ കൈയിലുള്ളതാണ് ശബരിമലയില്‍ വിവാദങ്ങള്‍ക്ക് കാരണമായ പീഠമെന്ന് വാസുദേവന്‍ തന്നെ തിരിച്ചറിയുന്നത് ഏറെ വൈകിയാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ന്യായീകരണം. ദേവസ്വം ബോര്‍ഡ് പീഠം സുഹൃത്തിന്റെ കൈയില്‍ തിരികെ കൊടുത്തുവിട്ട വിവരം താനും മറന്നുപോയി. വാര്‍ത്തകള്‍ വന്നശേഷമാണ് ഇക്കാര്യം വാസുദേവന്‍ ശ്രദ്ധിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ട്വന്റിഫോറിനോട് പറഞ്ഞു.

സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ് ആരോപണം ഉന്നയിച്ചിരുന്നത്. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു ആ ആരോപണങ്ങള്‍. താന്‍ നല്‍കിയ സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജന്‍സ് അന്വേഷണം ആരംഭിച്ചു. ആറന്മുളയിലെ ഉള്‍പ്പെടെ ദേവസ്വം സ്റ്റോര്‍ റൂമുകളില്‍ അടിമുടി പരിശോധനയും നടത്തി. ഇതിനിടയിലാണ് വിജിലന്‍സ് സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരനെ ചോദ്യം ചെയ്തത്.ഈ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തന്നെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണ പീഠം കണ്ടെത്തിയത്. 2021 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരന്‍ വാസുദേവന്റെ വീട്ടിലാണ് സ്വര്‍ണ്ണ പീഠം സൂക്ഷിച്ചിരുന്നത്. വിവാദങ്ങള്‍ കത്തിക്കേറിയതോടെ വാസുദേവന്‍ സ്വര്‍ണ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി