വടചെന്നൈ യൂണിവേഴ്‌സിലെ ചിമ്പു ചിത്രം ; സംവിധായകന് ധനുഷിന്റെ NOC.

വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷ് നായകനായി 2018 ൽ പുറത്തിറങ്ങിയ വടചെന്നൈ എന്ന ചിത്രത്തിന്റെ യൂണിവേഴ്‌സിലുള്ള പുതിയ ചിത്രത്തിൽ ചിമ്പു നായകനാകും. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാണത്തിന് ആദ്യ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ധനുഷ് NOC സർട്ടിഫിക്കേറ്റ് നൽകി എന്നാണ് റിപ്പോർട്ടുകൾ.

ധനുഷ് നിർമ്മിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ഫുട്ടേജുകൾ നെറ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചു എന്ന പേരിൽ നടൻ നയൻതാരയ്‌ക്കെതിരെ നിയമ നടപടിയെടുത്തത് വൻ വാർത്തയായിരുന്നു. അപ്പോഴാണ് വർഷങ്ങളായി പരസ്പര വൈരികൾ എന്ന് അറിയപ്പെടുന്ന ധനുഷും ചിമ്പുവും മത്സരബുദ്ധിയില്ലാതെ സഹകരിച്ചു പോകുന്നുവെന്ന വാർത്ത ആരാധകരിലെത്തുന്നത്.

നിലവിൽ വടചെന്നൈയുടെ മേലുള്ള എല്ലാ വിധ അവകാശങ്ങളും ധനുഷിന്റെ പേരിലായതിനാൽ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ ആവിഷ്ക്കാരങ്ങൾക്കും മേൽ ധനുഷിന് അധികാരമുണ്ട്, എങ്കിലും വടചെന്നൈയുടെ എല്ലാ വിധത്തിലുമുള്ള സർഗാത്മക സ്വാതന്ത്ര്യത്തിനും ധനുഷ് സമ്മതം മൂളി എന്ന് വെട്രിമാരൻ പറയുന്നു.

വടചെന്നൈയുടെ രണ്ടാം ഭാഗമായ ‘അൻബുവിൻ എഴിച്ചി’ക്കായി ഏറെ നാളായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ വെട്രിമാരൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന വാടിവാസലിന് ശേഷമാവും ചിത്രത്തിന്റെ വർക്കുകൾ തുടങ്ങുക എന്ന് സംവിധായകൻ അറിയിച്ചിരുന്നു. എന്നാൽ വാടിവാസൽ വീണ്ടും മാറ്റിവെച്ച് വടചെന്നൈയുടെ സ്‌പിൻനോഫ് ചിത്രം വെട്രിമാരൻ പ്രഖ്യാപിച്ചത് ആരാധകർക്ക് ഒരു സർപ്രൈസ് ആയിരുന്നു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി