രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുയുടെ കുടുംബത്തെ കണ്ട് സിപിഐഎം പ്രതിനിധി സംഘം. ആദിലിന്റെ പിതാവും മാതാവും ഭാര്യയെയുമാണ് സംഘം കണ്ടത്. ആദിലിനെ കുറിച്ചുള്ള കുറിപ്പും പിതാവിനൊപ്പമുള്ള ചിത്രവും ജോണ്‍ ബ്രിട്ടാസ് എംപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആദിലിന്റെ പിതാവിനൊപ്പമുള്ള ചിത്രം ജോണ്‍ ബ്രിട്ടാസ് പങ്കുവച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ടൂറിസ്റ്റുകള്‍ക്ക് നേര്‍ക്ക് തീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ ജീവന്‍ തൃണവല്‍ഗണിച്ച് അവരോട് പോരാടിയ ഒരാളുണ്ട് – പോണിവാല ആദില്‍ ഷാ – യാത്രികരെ കഴുതപ്പുറത്ത് ഏറ്റി പോയിരുന്ന ചെറുപ്പക്കാരന്‍. മുസ്ലിം ആയതുകൊണ്ട് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നിട്ടും ആദില്‍ തീവ്രവാദികളുടെ കയ്യില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ചു സ്വയം രക്തസാക്ഷിത്വം വഹിച്ചു. ആദിലിന്റെ ബാപ്പ സെയ്ദ് ഹൈദര്‍ ഷായെ ഇന്ന് ശ്രീനഗറില്‍ വച്ച് കണ്ടു. വീടിന്റെ ഏകഅത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദര്‍ ഷാ ഒരിക്കല്‍പോലും ആകുലപ്പെട്ടില്ല. തന്റെ മകന്‍ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാര്‍ ഈ കാശ്മീര്‍ താഴ്വരയില്‍ ഉണ്ടെന്നും നെഞ്ചുറപ്പോടെ പറഞ്ഞു ആ ബാപ്പ. തന്റെ സഹധര്‍മ്മിണിയേയും രക്തസാക്ഷിയായ ആദലിന്റെ വിധവയെയും കൂട്ടിയാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ വന്നത്. കാശ്മീരിനും അതുവഴി രാജ്യത്തിനും ഏറെ പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് സെയ്ദ് ഹൈദര്‍ ഷായുടേത് – ബ്രിട്ടാസ് കുറിച്ചു.

ദുരിതമനുഭവിക്കുന്ന കാശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി നയിക്കുന്ന പ്രതിനിധി സംഘം ശ്രീനഗറില്‍ എത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം അമ്രാറാം, ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണന്‍, എംപിമാരായ എ എ റഹീം, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, സൂ വെങ്കടേശന്‍ എന്നിവരും ഈ സംഘത്തിലുണ്ട്. ജമ്മു-കാശ്മീരിലെ പ്രമുഖ നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി സംഘത്തിലെ അവിഭാജ്യഘടകമാണ്. കാശ്മീരിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ വിഭാഗം ജനങ്ങളുമായി സംഘം സംവദിക്കുകയും ചെയ്തു. ശ്രീനഗറില്‍ നടക്കുന്ന സിപിഐ(എം) കണ്‍വെന്‍ഷനെ എം.എ. ബേബി അഭിസംബോധന ചെയ്തു.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി