യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ല. സമയപരിധി നിശ്ചയിച്ചോ തലയിൽ തോക്കുവച്ചോ ഉള്ള ഇടപാടുകൾ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.

ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ചെറുകിട കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, അമേരിക്കൻ ധാന്യങ്ങൾക്കും പാലുൽപ്പന്നങ്ങൾക്കുമുള്ള വിപണി പ്രവേശന നിർദ്ദേശങ്ങളെ ഇന്ത്യ മുൻപ് തള്ളിയിരുന്നു. എങ്കിലും, നിലവിലെ വ്യാപാര-വ്യവസായ വൃത്തങ്ങൾ പറയുന്നത് ചോളത്തിന്റെയും സോയയുടെയും ഇറക്കുമതിക്ക് ഇന്ത്യ അനുമതി നൽകുന്നത് പരിഗണിക്കുന്നുവെന്നാണ്.

യുഎസും മറ്റ് രാജ്യങ്ങളും തമ്മിൽ പ്രഖ്യാപിച്ച മറ്റ് കരാറുകളെപ്പോലെ ഇന്ത്യ-യുഎസ് വ്യാപാര കരാറും ഒരു പരമ്പരാഗത സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടി‌എ) ആയിരിക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. “ദേശീയ താൽപ്പര്യം അടിസ്ഥാനമാക്കിയല്ലാതെ മറ്റേതെങ്കിലും പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ആരൊക്കെയാണ് സുഹൃത്തുക്കളെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു… യൂറോപ്യൻ യൂണിയനുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, ഞാൻ അത് അംഗീകരിക്കില്ല, അല്ലെങ്കിൽ നാളെ ആരെങ്കിലും കെനിയയുമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അത് സ്വീകാര്യമല്ല.” പീയുഷ് ​ഗോയൽ പറഞ്ഞു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED