പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയിൽ നടന്നു

മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്‌ചേഴ്‌സ്ഖ് വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീൻ, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾക്ക് ശേഷം പാർവതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുകയാണ് നോബഡിയിലൂടെ എന്നത് ശ്രദ്ധേയമാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ-ഫോർ എക്സ്പീരിമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനും പാർവതിക്കുമൊപ്പം ഹക്കീം ഷാ, അശോകൻ, മധുപാൽ, ലുക്ക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നോബഡി ഉറപ്പായും ഒരു സിനിമാറ്റിക്ക് എക്സ്പീരിയൻസ് തന്നെയാവുമെന്നും ആഴമേറിയ വികാരനിർഭര നിമിഷങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞൊരു ചിത്രമാകും എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സംവിധായകൻ നിസാം ബഷീർ പറയുന്നത് ചിത്രത്തിന് പലതരം ജോണറുകൾ കൂടി ചേർന്ന ഒരു സ്വഭാവം ഉണ്ടെന്നാണ്.

ആനിമൽ എന്ന ബോളിവുഡ് ചിത്രത്തിന് സംഗീതം ചെയ്ത ഹർഷവർധൻ രാമേശ്വർ ആണ് നോബഡിക്ക് ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ദിനേശ് പുരുഷോത്തമൻ ആണ്. കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങളുടെ വിജയം നോബഡിയിലൂടെയും നിസാം ബഷീർ ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി