‘പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ലീഗ് മധ്യസ്ഥത വഹിക്കേണ്ടതില്ല’; ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്ക് അതൃപ്തി

പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ മുസ്ലിം ലീഗ് മധ്യസ്ഥ വഹിക്കുന്നതില്‍ മുസ്ലിംലീഗില്‍ അതൃപ്തി. പി വി അന്‍വറിന് വേണ്ടി ലീഗ് സംസാരിക്കേണ്ടതുണ്ടോ എന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. അന്‍വറിന് വേണ്ടിയുള്ള നേതൃത്വത്തിന്റെ ഇടപെടലില്‍ പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ട്. (some muslim league leaders not satisfied with pv anvar trying to enter UDF)

കാര്യങ്ങള്‍ മുസ്ലിം ലീഗിന്റെ ചുമലില്‍ വെച്ച് പി വി അന്‍വര്‍ നടത്തിയ ഈ പരാമര്‍ശമാണ് ഇപ്പോള്‍ മുസ്ലിം ലീഗില്‍ പുകയുന്നത്. അന്‍വര്‍ – കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ മുസ്ലിം ലീഗിന്റെ റോള്‍ എന്ത് എന്ന ചോദ്യം ഒരു വിഭാഗം പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ട്. അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കുന്നതില്‍ ലീഗിന് എതിര്‍പ്പില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന് അപ്പുറം ലീഗ് മധ്യസ്ഥ റോള്‍ ഏറ്റെടുക്കേണ്ടതില്ല എന്നാണ് വികാരം. മുന്‍ കാലങ്ങളില്‍ പി വി അന്‍വര്‍ നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ ഇത് പറയുന്നത്. അന്‍വറിനു വേണ്ടി ലീഗ് സംസാരിക്കുന്നതില്‍ നിലമ്പൂരിലെ പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും എതിരഭിപ്രായമാണ്.

അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ നല്‍കുന്ന സീറ്റ് സംബന്ധിച്ചും ലീഗില്‍ ആശയകുഴപ്പമുണ്ട്. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ ഏതെങ്കിലും ഒരു സിറ്റ് അന്‍വര്‍ നല്‍കുന്നതോടെ ഭാവിയില്‍ ലീഗിന് അര്‍ഹമായ സിറ്റ് നഷ്ടമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഇന്ന് അന്‍വര്‍ നടത്തിയ പ്രതികരണങ്ങള്‍ അന്‍വറിന് വേണ്ടി സംസാരിക്കുന്ന ലീഗിനെ കൂടി വെട്ടിലാക്കുന്നതാണ്. ഇനിയും അന്‍വറിനോട് മൃദുസമീപനം സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ തയ്യാറാകുമോ എന്നും സംശയമാണ്.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി