നൈജീരിയൻ രാസലഹരി കേസ്; ഇന്റലിജൻസ്,എൻസിബി വീഴ്ചകൾക്ക് തെളിവ്, രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് 15 വർഷത്തോളം ഈ നൈജീരിയൻ സംഘം ഒരു പരിശോധനയും കൂടാതെ ഇന്ത്യയിൽ താമസിച്ചതായി പ്രതികളുടെ മൊഴികൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പോലുള്ള സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളിലെ ഗുരുതരമായ പാളിച്ചകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

പ്രതികളായ ഉഗോചുക്വു ജോൺ 2010-ലും, ഹെൻറി ഓണുച്ചു 2015-ലും, ഒകോലി റൊമാനസ് 2019-ലും ഇന്ത്യയിൽ എത്തിയതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർ എല്ലാവരും വിസ കാലാവധി കഴിഞ്ഞിട്ടും നീണ്ട കാലം രാജ്യത്ത് താമസിച്ചു. ഇത്രയും വർഷം ഒരു സുരക്ഷാ പരിശോധനയും ഇവർക്ക് നേരിടേണ്ടി വന്നില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇത് രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് സംഭവിച്ച വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു

ഈ വിഷയത്തിൽ വ്യക്തത വരുത്താൻ കോഴിക്കോട് പൊലീസ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികൾ ഇന്ത്യയിൽ എത്തിയതിനെക്കുറിച്ചും അവരുടെ താമസത്തെക്കുറിച്ചും നിലനിൽക്കുന്ന ദുരൂഹതകൾ നീക്കാൻ ഇത് സഹായിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

കോഴിക്കോട് രജിസ്റ്റർ ചെയ്ത നൈജീരിയൻ രാസലഹരി കേസ് രാജ്യത്തെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. വിസയുടെ കാലാവധി കഴിഞ്ഞ് 15 വർഷത്തോളം ഈ നൈജീരിയൻ സംഘം ഒരു പരിശോധനയും കൂടാതെ ഇന്ത്യയിൽ താമസിച്ചതായി പ്രതികളുടെ മൊഴികൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പോലുള്ള സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളിലെ ഗുരുതരമായ പാളിച്ചകളാണ് ഈ സംഭവംവെളിപ്പെടുത്തുന്നത്.

പ്രതികളായ ഉഗോചുക്വു ജോൺ 2010-ലും, ഹെൻറി ഓണുച്ചു 2015-ലും, ഒകോലി റൊമാനസ് 2019-ലും ഇന്ത്യയിൽ എത്തിയതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർ എല്ലാവരും വിസ കാലാവധി കഴിഞ്ഞിട്ടും നീണ്ട കാലം രാജ്യത്ത് താമസിച്ചു. ഇത്രയും വർഷം ഒരു സുരക്ഷാ പരിശോധനയും ഇവർക്ക് നേരിടേണ്ടി വന്നില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. ഇത് രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിൽ സുരക്ഷാ ഏജൻസികൾക്ക് സംഭവിച്ച വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ഈ വിഷയത്തിൽ വ്യക്തത വരുത്താൻ കോഴിക്കോട് പൊലീസ് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികൾ ഇന്ത്യയിൽ എത്തിയതിനെക്കുറിച്ചും അവരുടെ താമസത്തെക്കുറിച്ചും നിലനിൽക്കുന്ന ദുരൂഹതകൾ നീക്കാൻ ഇത് സഹായിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

ഈ കേസിന്റെ അടിസ്ഥാനം 2025 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയാണ്. അന്ന് പിടിയിലായ മലപ്പുറം സ്വദേശി നൈജീരിയൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിരന്തരം പണം അയച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്ന സംഘത്തെ കേരള പൊലീസ് ഹരിയാനയിലെത്തി പിടികൂടുകയായിരുന്നു.

റെയ്ഡിനിടെ നൈജീരിയൻ പൗരന്മാരായ ഉഗോചുക്വു ജോൺ, ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവർ പിടിയിലായി. നൈജീരിയയിലെ അഴിമതിയും തൊഴിലില്ലായ്മയുമാണ് തങ്ങളെ ഈ വഴിക്ക് നയിച്ചതെന്ന് പ്രതികൾ പൊലീസിനോട് മൊഴി നൽകിയിരുന്നു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി