നിങ്ങള്‍ പന്ത് ചുരണ്ടിയാല്‍ ഞങ്ങള്‍ അത് മാറ്റും; ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍, അമ്പയര്‍മാരോട് കയര്‍ത്ത് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമും തമ്മില്‍ നടന്ന അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ടെസ്റ്റിലെ അവസാന ദിനത്തിലെ മത്സരത്തിന് മുമ്പ് അമ്പയര്‍മാര്‍ പന്ത് മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ താരം ഇഷാന്‍ കിഷാനാണ് ഇക്കാര്യം ചോദ്യം ചെയ്ത് അമ്പയര്‍മാര്‍ക്ക് മുമ്പിലെത്തിയത്. മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉപയോഗിച്ച പന്തിന് പകരം പുതിയ പന്താണ് അമ്പയര്‍മാര്‍ നാലാംദിനത്തില്‍ നല്‍കിയത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ 86 റണ്‍സ് വേണ്ടിയിരുന്ന സമയത്തായിരുന്നു വിവാദ പന്ത് മാറ്റല്‍ നടന്നത്.

”നിങ്ങള്‍ പന്ത് ചുരണ്ടിയാല്‍ ഞങ്ങള്‍ അത് മാറ്റും” എന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും അമ്പയര്‍ ഷോണ്‍ ക്രൈഗ് ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമ്പയറുടെ ഈ പ്രതികരണത്തെ ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു. പുതിയ പന്ത് ഉപയോഗിച്ചാണോ ഞങ്ങള്‍ കളിക്കേണ്ടതെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ബാറ്ററുമായ ഇഷാന്‍ കിഷന്‍ അമ്പയറോട് ചോദിച്ച് കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിങ്ങള്‍ പുതിയ പന്തുകൊണ്ട് കളിക്കുമെന്നായിരുന്നു അമ്പയറുടെ മറുപടി. അമ്പയറുടേത് ബുദ്ധിശൂന്യമായ തീരുമാനമാണെന്ന് അമ്പയര്‍ക്ക് ഇഷാന്‍ മറുപടി നല്‍കിയതോടെ അമ്പയര്‍ ഇഷാനെതിരെ തിരിഞ്ഞു. തന്റെ തീരുമാനത്തില്‍ അതൃപ്തി കാണിച്ചത് മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ പ്രവൃത്തി കാരണമാണ് തങ്ങള്‍ പന്ത് മാറ്റിയതെന്നും അമ്പയര്‍ അറിയിച്ചു. ഇതോടെ പുതിയ പന്തുകൊണ്ട് ബോള്‍ ചെയ്യാന്‍ ഇന്ത്യന്‍ സംഘം നിര്‍ബന്ധിതരായി.

അതേ സമയം സംഭവത്തില്‍ വിശദീകരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അതോറിറ്റിയായ ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തി. ഇന്ത്യക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണം അധികൃതര്‍ തള്ളി. പന്ത് മോശം അവസ്ഥയിലായതിനാല്‍ അത് മാറ്റിയതാണെന്ന് അവര്‍ വ്യക്തമാക്കി. ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ഇക്കാര്യം അറിയിച്ചിരുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഓസ്ട്രേലിയ വിജയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസ്ട്രേലിയ മറികടന്നത്. അതേ സമയം അമ്പയറോട് കയര്‍ത്തതിന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി വരുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വരുംനാളുകളില്‍ അറിയാനാകും.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി