ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരുടെ മൊഴികളിൽ വൈരുദ്ധ്യം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു. പലരുടെയും മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നാലെ സംശയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തി.

2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സംശയനിരയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ, കാൾ റെക്കോർഡുകൾ, സമൂഹമാധ്യമങ്ങളിലെ സംഭാഷണം ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരുന്നുവെന്നും അന്വേഷണ സംഘം. സർവകലാശാല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. കേസിലെ മറ്റ് കണ്ണികൾക്കായാണ് എൻഐഎ അന്വേഷണം നടക്കുന്നത്.

2022 ലെ കോയമ്പത്തൂരിൽ ചാവേർ കാർ സ്ഫോടനം,2022 ലെ മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം, 2024 ലെ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം എന്നിവക്കും ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന സൂചനയാണ് ഏജൻസികൾക്ക് ലഭിച്ചത്. ഇവയിലെല്ലാം പ്രാദേശികമായി ലഭിക്കുന്ന രാസവളത്തിൽ നിന്നും, അമോണിയം നൈട്രേറ്റ് വേർതിരിച്ചെടുത്താണ് ഉഗ്രശേഷിയുള്ള വസ്തുക്കൾ നിർമ്മിച്ചത്. ബെംഗളൂരു സ്വദേശിയായ എഞ്ചിനീയർ, ഫൈസൽ എന്ന സാക്കിർ ഉസ്താദിന്, ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.

വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകുന്ന 42 വീഡിയോ കൾ ടെലിഗ്രാം വഴി അയച്ചു നൽകിയതായി എൻ ഐ എ കണ്ടെത്തി. ഹാൻസുള്ള എന്ന പേരിലുള്ള ഹാൻഡിലിൽ നിന്നാണ് ഡോ.മുസമ്മിൽ അഹമ്മദ് ഗനായിക്ക്‌ വീഡിയോകൾ ലഭിച്ചത്. 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗ് അൽ ഫലാഹ് സർവകലാശാല യിൽ നിന്നാണ് എഞ്ചി നീയറിങ് ബിരുദം നേടിയതെന്ന് കണ്ടെത്തി. ഡൽഹി സ്ഫോടനത്തിൽ ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED