ടോം ഇമ്മട്ടി അവസരവാദി, മെക്സിക്കൻ അപാരത KSUവിന്റെ കഥ ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

ഒരു മെക്സിക്കൻ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടി അവസര വാദിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ നോബൽകുമാർ. ടോം ഇമ്മട്ടിക്ക് എന്തും പറയാം, എന്തും എഴുതാം കാരണം ഇവർ മഹാരാജാസിൽ പഠിച്ചിട്ടില്ലായെന്നും, മഹാരാജാസിലെ ആ കാലഘട്ടത്തിലെ യഥാർത്ഥ രാഷ്ട്രീയം തുറന്നു കാണിക്കാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നും നോബൽ കുമാർ 24news.കോം നോട് പ്രതികരിച്ചു.

“യഥാർത്ഥ മെക്സികൻ അപാരത എഴുതാൻ നട്ടെല്ലു വേണം sfu-യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടി വിജയിച്ച ksu-വിൻ്റെ ചരിത്രം അല്ലേ യഥാർത്ഥ ചരിത്രം യഥാർത്ഥ മെക്സിക്കൻ അപാരത തുറന്നു കാണിക്കുന്ന ചിത്രം വരുന്ന കാലം പ്രതീക്ഷിക്കുന്നു. ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ വേദനകൾ നിറഞ്ഞ അക്രമങ്ങളിൽ നിന്ന് പോരാടി നിന്നവരാണ് ഞങ്ങൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ പ്രതികരിക്കാതിരിക്കാൻ ബുദ്ധിമുട്ടാണ്” പി.എ നോബൽകുമാർ പറഞ്ഞു.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി നിർമ്മിച്ച ചിത്രത്തിന്റെ ആദ്യ തിരക്കഥയിൽ മഹാരാജാസ് കോളേജിലെ sfi ആധിപത്യം അവസാനിപ്പിച്ച ksu വിന്റെ കഥയായിരുന്നുവെന്നും, പടത്തിന്റെ വാണിജ്യ സാധ്യതകൾക്ക് വേണ്ടി തന്റെ നിർദേശത്തിന് പുറത്ത് നേരെ തിരിച്ച് ksu വിനെ നെഗറ്റിവ് ഷെയ്ഡിൽ പ്രതിഷ്ഠിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് രൂപേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും ചിത്രം ഒരു സകലപ്പിക കഥയാണെന്നും ചെഗുവേരയുടെ ജീവിതത്തിൽ നിന്ന് ഇൻസ്പയർ ആയി തയാറാക്കിയ കഥയാണ് ‘ഒരു മെക്സിക്കൻ അപാരത’യുടേതെന്നും 24news.com നോട് വെളിപ്പെടുത്തി. എന്നാൽ ടോം ഇമ്മട്ടിയുടെ വാക്കുകൾ പൂർണ്ണമായും നിഷേധിച്ച് കൊണ്ട് രംഗത്ത് വന്ന, ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത ജിനോ ജോൺ ഇത് തന്റെ കഥയാണെന്ന് അവകാശപ്പെട്ടതോടെ തർക്കം കൊഴുത്തു.

ടോം ഇമ്മട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് 24news.com മുമായി ബന്ധപ്പെട്ട പി.എ നോബൽകുമാർ ചിത്രം ഏതെങ്കിലും ഒരാളുടെ കഥയല്ലയെന്നും, ജിനോ ജോണിന്റെ വിജയം അദ്ദേഹത്തിന്റെ മാത്രം ക്രെഡിറ്റ് അല്ല, ksu പ്രവർത്തകർ നീണ്ട കാലം കൊണ്ട് നടത്തിയ സമര പോരാട്ടങ്ങളുടെ ഫലമാണെന്നും, ചിത്രം സാങ്കൽപ്പിക കഥയെന്നു വാദിക്കുന്ന സംവിധായകൻ ടോം ഇമ്മട്ടി അവസരവാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി