ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. അതിൽ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകും സ്വരാജ് പറഞ്ഞു.

എനിക്ക് ഞാനായി തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞു. ഏതെങ്കിലും തരത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീർപ്പിനോ പോകേണ്ടതായി വന്നില്ല. ഒരു വർഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും എൽഡിഎഫിന് ആവശ്യം ഇല്ല. അതിന്റെ പേരിൽ ഇനിയും എത്ര പരാജയപ്പെട്ടാലും നിലപാട് അത് തന്നെയായിരിക്കും ഒരു മാറ്റവും ഉണ്ടാകില്ല. ശെരിയായ നിലപാടുകൾ എല്ലായ്പ്പോഴും അംഗീകരിക്കപ്പെട്ടെന്ന് വരില്ല. എന്നാൽ അത്തരം നിലപാടുകളെ കയ്യൊഴിയാനും സാധിക്കില്ല. ജയപരാജയങ്ങളെ രാഷ്ട്രീയമായാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചാലും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള സമരം തുടരും, ഇപ്പോൾ ഞങ്ങൾ തോറ്റു തോറ്റാലും ആ സമരം ഞങ്ങൾ തുടരു’മെന്നും സ്വരാജ് വ്യക്തമാക്കി.

വിലയിരുത്തലുകൾ പല രീതിയിൽ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് അംഗീകരിച്ചാൽ, സർക്കാരിന്റെ ഭരണപരിഷ്‌ക്കാരങ്ങളും നടപടികളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് തനിക്ക് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തന ഫലമായി വലിയ മാറ്റങ്ങളാണ് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത്. ആ മാറ്റങ്ങൾ ജനങ്ങൾ നിരാകരിച്ചുവെന്ന നിഗമനത്തിലേക്ക് നമുക്ക് ഒരിക്കലും എത്താൻ സാധിക്കില്ല.

എൽഡിഎഫ് മുൻപോട്ട് വെച്ച രാഷ്‌ട്രീയത്തിൽ പിശകുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും മുൻപോട്ട് വെക്കുന്ന രാഷ്ട്രീയം ശെരിയായി തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല. സാവകാശം നമുക്ക് അതെല്ലാം ശെരിയായി പരിശോധിച്ച് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാം. നിലമ്പൂരിൽ രാഷ്ട്രീയ സംവാദത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫിന് പൊതുവിൽ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷയ്‌ക്കൊത്ത് മുൻപോട്ട് വരാൻ സാധിച്ചില്ല എന്നത് യാഥാർഥ്യമാണ്. ഇടതുപക്ഷം മുൻപോട്ട് വെച്ച രാഷ്ട്രീയ നിലപാടിൽ നിന്ന് വ്യതിചലിക്കാതെ തിരഞ്ഞെടുപ്പ് വരെ മുൻപോട്ട് പോകാൻ സാധിച്ചു. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ജനങ്ങളുമായി ചർച്ച ചെയ്തത്. തങ്ങളെ എതിർക്കുന്നവർ ഓരോ ഘട്ടത്തിലും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച വിവാദങ്ങൾക്ക് പുറകെ പോകുകയോ വിവാദങ്ങൾ ഉയർത്തികൊണ്ടുവരികയോ ചെയ്തതിട്ടില്ല. എൽഡിഎഫ് ആഗ്രഹിച്ചതുപോലെ തന്നെയാണ് മുന്നോട്ട് പോകാൻ സാധിച്ചത് അതിൽ അഭിമാനമുണ്ട് എം സ്വരാജ് പ്രതികരിച്ചു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി