ഗസ്സ: ട്രംപ് തയ്യാറാക്കിയ കരാറിലെ 20 നിര്‍ദേശങ്ങളെന്തെല്ലാം?

ഗസ്സയില്‍ ശാശ്വതമായ സമാധാനം പുലരാറായെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇന്നലെ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടന്നതും ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ട്രംപ് 20ഇന കരാര്‍ മുന്നോട്ടുവച്ചിരിക്കുന്നതും. ഇത് നെതന്യാഹു അംഗീകരിച്ചിട്ടുമുണ്ട്. 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നാണ് ട്രംപ് പറയുന്നത്. 20ഇന നിര്‍ദേശങ്ങളോട് ഏത് വിധത്തിലാണ് ഹമാസ് പ്രതികരിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ട്രംപിന്റെ കരാറിലുള്ള പ്രധാന ആശയങ്ങളും നിബന്ധനകളും എന്തൊക്കെയെന്ന് പരിശോധിക്കാം. (Trump’s 20-point plan to end Israel’s war on Gaza explained)

ഗസ്സ പൂര്‍ണമായും ഒരു തീവ്രവാദ വിരുദ്ധ പ്രദേശമാകണം. അയല്‍രാജ്യങ്ങള്‍ക്ക് ഗസ്സ മുനമ്പ് ഒരു തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളും ഉയര്‍ത്തരുത്.

സഹിക്കാവുന്നതിലുമേറെ ദുരിതങ്ങള്‍ അനുഭവിച്ച ഗസ്സന്‍ ജനതയുടെ പുരോഗതിക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനവും മുനമ്പില്‍ കൊണ്ടുവരണം.

ഇരുഭാഗങ്ങളും നിബന്ധന അംഗീകരിച്ചാല്‍ എല്ലാ വിധ സൈനിക വിന്യാസങ്ങളും സൈനിക നടപടികളും ഉടനടി പിന്‍വലിക്കണം.

കരാര്‍ അംഗീകരിച്ച് 72 മണിക്കൂറുകള്‍ക്കകം എല്ലാ ബന്ദികളേയും വിട്ടയയ്ക്കണം.

ഒക്ടോബര്‍ 7 സംഭവത്തിന് ശേഷം ഇസ്രയേല്‍ ആജീവനാന്ത തടവിന് ശിക്ഷിച്ചിരിക്കുന്ന പലസ്തീനി തടവുകാരെ സ്വതന്ത്രരാക്കണം.

എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചുകഴിഞ്ഞാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ആയുധങ്ങള്‍ പിന്‍വലിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ സൗകര്യമൊരുക്കും.

ഗസ്സയിലേക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, മരുന്നുകള്‍ എന്നിവ അടിയന്തരമായി എത്തിക്കും

ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഇരു ഭാഗങ്ങളും ഇടപെടരുത്. അത് യുഎന്നും അതിന്റെ ഏജന്‍സികളും നിര്‍വഹിച്ചുകൊള്ളും.

ഗസ്സയിലെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനായി രാഷ്ട്രീയേതര സംവിധാനമുണ്ടാക്കും. മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇതിന് നേതൃത്വം നല്‍കും. പലസ്തീനില്‍ നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര പ്രതിനിധികളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടും.

ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി ട്രംപിന്റെ സാമ്പത്തിക സമഗ്ര വികസന പദ്ധതി ആവിഷ്‌കരിക്കപ്പെടും.

ഗസ്സയുമായി ബന്ധപ്പെട്ട് ഒരു സ്‌പെഷ്യല്‍ എകണോമിക് സോണ്‍ രൂപീകൃതമാകും.

ഗസ്സയില്‍ നിന്നുള്ള കുടിയിറക്കത്തിന് ഒരു മനുഷ്യനേയും നിര്‍ബന്ധിക്കില്ല. ഗസ്സ വിടേണ്ടവര്‍ക്ക് സ്വന്തം താത്പര്യപ്രകാരം നാടുവിടാം.

ഗസ്സയുടെ ഭരണത്തില്‍ നേരിട്ടോ അല്ലാതെയോ ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെടില്ല. ഗസ്സ അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്തും.

ഹമാസ് ഉള്‍പ്പെടെയുള്ളവ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് പ്രാദേശിക പങ്കാളികളില്‍ നിന്ന് ഉറപ്പാക്കും.

ഗസ്സയില്‍ അടിയന്തരമായി വിന്യസിക്കുന്നതിനായി താത്ക്കാലികമായി ഒരു ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് വികസിപ്പിക്കുന്നതിന് അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കും.

ഇസ്രയേല്‍ ഗസ്സ ഒരു കാരണവശാലും പിടിച്ചടക്കില്ല. ഗസ്സയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇസ്രയേല്‍ സൈന്യം അത് ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സിന് കൈമാറും.

ഇസ്രയേലിനും പലസ്തീനുമിടയില്‍ മതത്തിന് അതീതമായ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംവാദസാധ്യത പയ്യെ തെളിഞ്ഞുവരും.

ഗസ്സ പുനര്‍വികസനം സാധ്യമാകുകയും പലസ്തീന്‍ അതോരിറ്റി പരിഷ്‌കരണം നടക്കുകയും ചെയ്താല്‍ പയ്യെ പലസ്തീന് സ്വയം നിര്‍ണയാവകാശത്തിലേക്കുള്ള വഴിതുറന്നേക്കാം.

സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിനായി ഇസ്രയേലിനും പലസ്തീനുമിടയില്‍ സംവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അമേരിക്ക മുന്‍കൈയെടുക്കും.

ഹമാസ് ഈ നിര്‍ദേശങ്ങള്‍ നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താന്‍ ടെറര്‍ ഫ്രീ പ്രദേശങ്ങളില്‍ സഹായം എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി