കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നു; ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം

കർണാടകയിലെ കലബുർഗിയിൽ ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടർന്നാണ് കർഷകർ പ്രതിഷേധിച്ചത്. വൈദ്യുതി വകുപ്പിൻ്റെ ഓഫീസിലേക്ക് കാളവണ്ടിയിൽ മുതലയെ കെട്ടിവച്ച് കൊണ്ട് വരികയായിരുന്നു. കലബുറഗി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഫ്സൽപൂർ താലൂക്കിലാണ് വ്യത്യസ്മായ പ്രതിഷേധം നടന്നത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു പ്രതിഷേധം.

ജീവനുള്ള മുതലയെ കാള വണ്ടിയിൽ കെട്ടിവെച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബൂർ (ബി) ഗ്രാമത്തിലെ ഒരു ഫാമിൽ നിന്ന് പിടികൂടിയ മുതലയെയാണ് പ്രതിഷേധത്തിനെത്തിച്ചത്. ലക്ഷ്മൺ പൂജാരി എന്ന കർഷകനാണ് ഭീമാ നദിയുടെ തീരത്തുള്ള തൻ്റെ കൃഷിയിടത്തിൽ രാത്രി വിളകൾ നനയ്ക്കുന്നതിനിടെ മുതല കണ്ടത്. തുടർന്ന് അദ്ദേഹം മറ്റ് കർഷകരെ സഹായത്തിനായി വിളിച്ച് മുതലയെ പിടികൂടുകയായിരുന്നു.

നാല് മണി വരെയുള്ള വൈദ്യുതി വിതരണം ആറ് മണി വരെയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. രാത്രിയിൽ വൈദ്യുതി വിതരണം തടസ്സം നേരിടുന്നതിനാൽ മുതലയും പാമ്പും മറ്റ് ഇഴജന്തുക്കളും തങ്ങളെ ആക്രമിക്കുമെന്ന് കർഷകർ പറയുന്നു. ദേവല ഗണഗാപൂർ സ്റ്റേഷനിലെ പിഎസ്ഐ രാഹുൽ പവാഡെ സംഭവസ്ഥലത്തെത്തി കർഷകരെ അനുനയിപ്പിച്ച് മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. പിന്നീട് കലബുറഗിയിലെ മിനി മൃഗശാലയിലേക്ക് മുതലയെ കൊണ്ടുപോയി.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി