കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും

അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും. കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലാണ് സംസ്‌കാര ശൂശ്രൂഷകളുടെ പ്രാരംഭ കര്‍മ്മങ്ങള്‍ നടക്കുക. രാവിലെ 9.30 ഓടെ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ്ങ് കമ്മിറ്റിയുടെ സംയുക്ത യോഗം നടക്കും. തുടര്‍ന്ന് 10.30ഓടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെയും വിവിധ മെത്രാപ്പൊലിത്താമാരുടെയും കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ ഘട്ട ആരംഭിക്കും. (catholicos baselios thomas i funeral saturday)

ഉച്ചയ്ക്ക് 1 മണിയോടെ കോതമംഗലം വലിയ പള്ളിയില്‍ മൃതശരീരം എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി പുത്തന്‍ കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ മൃതശരീരം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ സംസ്‌കാര ശുശ്രൂഷയുടെ സമാപന ക്രമങ്ങള്‍ ആരംഭിക്കും. പുത്തന്‍കുരിശ് സെന്റ്. അത്തനേഷ്യസ് കത്തീഡ്രല്‍ പള്ളിയില്‍ ഒരുക്കുന്ന കബറടിത്തിലാണ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിലാപയാത്ര നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം വിലാപ യാത്ര ആയി പുത്തന്‍ കുരിശിലേക്ക് കൊണ്ടുപോകും. 4 മണി മുതല്‍ പുത്തന്‍ കുരിശിലെ പാത്രിയാര്‍ക്ക സെന്ററിലും പൊതുദര്‍ശനം ഉണ്ടാകും. നാളെ സെന്റ് അത്തനേഷ്യസ് പള്ളിക്ക് അകത്ത് കാതോലിക്ക ബാവയുടെ ഇഷ്ടാനുസരണം തയ്യാറാക്കിയ ഖബറിടത്തില്‍ സംസ്‌കരിക്കും.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി